
അബൂജ(നൈജീരിയ): സ്കൂളിൽ നിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ പെൺകുട്ടികളെ വിട്ടയച്ചു. കഴിഞ്ഞയാഴ്ചയാണ് വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ സാംഫറ സംസ്ഥാനത്തെ ജംഗെബെയിലുള്ള ബോർഡിങ് സ്കൂളിൽ നിന്ന് 317 പെൺകുട്ടികളെ സായുധ സംഘം തട്ടിക്കൊണ്ടു പോകുകയുണ്ടായത്. മോചന ദ്രവ്യം ആവശ്യപ്പെടാനായാണ് തട്ടിക്കൊണ്ടുപോയതെന്നാണ് കരുതുന്നത്. സർക്കാർ മോചനദ്രവ്യം നൽകിയതിനു ശേഷമാണോ കുട്ടികളെ വിട്ടയച്ചെതന്ന് അറിയില്ലെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ പറയുകയുണ്ടായി.
Post Your Comments