മുഹമ്മ: സമൂഹമാധ്യമങ്ങളിൽ വിദ്വേഷം പരത്തുന്നതും പ്രകോപനപരവുമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച ജമ്മുകശ്മീര്‍ സ്വദേശി പിടിയിൽ. ആലപ്പുഴയിൽ നിന്നാണ് റിസോര്‍ട്ടില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന ജാഫറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇരുപത്തിനാലുകാരനായ ജാഫർ 2019ല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുമായി ബന്ധപ്പെട്ട് കേന്ദ്ര ഇന്റലിജന്സിെന്റ നിര്‍ദേശ പ്രകാരമാണ് നടപടി. സൈബര്‍ സെല്ലിെന്റയും മറ്റും സഹായത്തോടെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുമെന്ന് പൊലീസ് പറഞ്ഞു.
ജില്ല പൊലീസ് മേധാവി ജി.ജയദേവ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.
Post Your Comments