KeralaLatest News

പി ശശിയുടെ ലൈംഗിക പീഡന വിവാദത്തിന് പിന്നാലെ വിവാഹിതരായ മറ്റു രണ്ടു നേതാക്കളെ ചൊല്ലി സിപിഎമ്മിൽ വിവാദം

ചേര്‍ത്തല: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി ശശിയുടെ ലൈംഗിക പീഡന വിവാദത്തിന് പിന്നാലെ മറ്റൊരു വിഷയം കൂടി സിപിഎമ്മിന് തലവേദനയാരുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനു നിയോഗിക്കപ്പെട്ട സിപിഎം. നേതാവും ഡിവൈ.എഫ്.ഐ. വനിതാ നേതാവും തമ്മിലെ ബന്ധമാണ് പ്രശ്‌നമാകുന്നത്.വിവാദത്തില്‍പ്പെട്ടത് വിവാഹിതരായ നേതാക്കളാണ്. അതുകൊണ്ടാണ് അന്വേഷണത്തിന് പുതിയ തലം വരുന്നത്. പ്രചരണത്തിനിടെ ഇരു നേതാക്കളും തെന്മല വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയതിനെച്ചൊല്ലിയാണ് പാര്‍ട്ടിയില്‍ പൊട്ടിത്തെറി.

ദൃശ്യങ്ങള്‍ വാട്സ് ആപ് ഗ്രൂപ്പിലൂടെ പ്രചരിച്ചതോടെ വിവാദമാകുകയും അന്വേഷണത്തിനു പാര്‍ട്ടി കമ്മിഷനെ നിയോഗിക്കുകയുമായിരുന്നു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ഇവര്‍ക്കെതിരേ ഏരിയ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം. പ്രചാരണത്തിനു പോകാതെ ഉല്ലാസത്തിനു പോയതു ഗൗരവമായി കാണണമെന്നും വിവാഹിതരായ ഇരുവരുടെയും നടപടി പാര്‍ട്ടിക്കു നാണക്കേടുണ്ടാക്കുന്നതാണെന്നും കാട്ടി പ്രാദേശിക സിപിഎം. നേതാക്കള്‍ സംസ്ഥാന സെക്രട്ടറിക്കു പരാതി നല്‍കിയിരുന്നു.

ഇതേത്തുടര്‍ന്നാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്.എന്നാൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലിയുണ്ടായ പൊട്ടിത്തെറിയുടെ ഭാഗമാണ് പുതിയ നീക്കമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ വാദം. ഇതിന്റെ ഭാഗമായി ഉയര്‍ത്തിക്കൊണ്ടു വരുന്നതാണ് വിവാദമെന്ന വിലയിരുത്തലും സജീവമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button