Latest NewsIndiaNews

മദ്യപിച്ചെത്തുന്ന പുരുഷന്മാരുടെ ശല്യം വര്‍ധിക്കുന്നു; മദ്യവില്‍പ്പന ശാല തല്ലി തകര്‍ത്ത് സ്‍ത്രീകൾ

ചെന്നൈ : തമിഴ്‌നാട്ടിൽ ഒരു കൂട്ടം സ്‍ത്രീകൾ ചേർന്ന് മദ്യവില്‍പ്പന ശാല തല്ലി തകര്‍ത്തു. ജനകീയ പ്രതിഷേധം അവഗണിച്ച് മദ്യവില്‍പ്പനശാല തുറന്നതിനെ തുടര്‍ന്നാണ് സംഭവം. കടലൂര്‍ കുറിഞ്ഞപാടി ഗ്രാമത്തിലെ സര്‍ക്കാര്‍ മദ്യവില്‍പ്പന കേന്ദ്രമാണ് സ്‍ത്രീകൾ തല്ലിതകര്‍ത്തത്.

ഗ്രാമത്തിലെ സ്‍ത്രീകൾ കൂട്ടമായി എത്തി മദ്യവില്‍പ്പനശാല കൈയ്യേറി. പിന്നാലെ മുഴുവന്‍ കുപ്പികളും റോഡിലിട്ട് എറിഞ്ഞുടച്ചു. ചില്ല് അടിച്ച് തകര്‍ത്തു. ഗ്രാമത്തില്‍ മദ്യപിച്ചെത്തുന്ന പുരുഷന്മാരുടെ  ശല്യം വര്‍ധിച്ചതോടെയാണ് സ്‍ത്രീകൾ നേരിട്ട് രംഗത്തിറങ്ങിയത്.

Read Also  :  മെട്രോമാൻ എഫക്ട്? മുൻ ഹൈക്കോടതി ജഡ്ജിമാര്‍ ബിജെപിയിലേക്ക്; കേരളത്തിലെ ജനഹൃദയങ്ങളിൽ ആഴ്ന്നിറങ്ങി ബിജെപി

സ്‍ത്രീകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാസങ്ങളായി മദ്യവില്‍പ്പകേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് വീണ്ടും തുറന്നത്. സമീപത്തെ കശുവണ്ടി ഫാക്ടറിയിൽ ജോലി ചെയ്യുന്ന സ്‍ത്രീകൾക്ക് വഴിവനടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായിരുന്നുവെന്നും ഇവർ പറഞ്ഞു. പൊലീസിനും അണ്ണാഡിഎംകെ എംഎല്‍എക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് തങ്ങൾ നേരിട്ട് എത്തി മദ്യവില്‍പ്പന ശാല തല്ലി തകർത്തതെന്നും ഇവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button