Latest NewsKeralaNews

കോൺഗ്രസിന് വൻ തിരിച്ചടി; മുതിർന്ന നേതാവ് പാർട്ടിയിൽ നിന്നും രാജിവെച്ചു

വയനാട് : വയനാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവും ഡിസിസി മുൻ വൈസ് പ്രസിഡന്റുമായ കെ കെ വിശ്വനാഥൻ പാർട്ടിയിൽ നിന്നും രാജിവെച്ചു.യനാട് ഡിസിസിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി അറിയിച്ചാണ് രാജി.

53 വർഷമായി കോൺഗ്രസിൽ പ്രവർത്തിക്കുന്നു. എന്നാൽ ഡിസിസിയിൽ നിന്നും ഇത്രയും അപമാനം ഇതുവരെ നേരിട്ടിട്ടില്ല. പാർട്ടി വയനാട്ടിൽ വളരെ നിർജീവമാണ്. പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ യാത്രയ്ക്ക് ഏറ്റവും മോശം സ്വീകരണം നൽകിയത് വയനാട്ടിലായിരുന്നു എന്നും വിശ്വനാഥൻ പറഞ്ഞു.

Read Also :  ‘പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിക്കുമെങ്കിൽ സഹായിക്കാം’; ബലാത്സംഗക്കേസിലെ പ്രതിയോട് കോടതി

വയനാട്ടിൽ ബ്ലോക്ക് പഞ്ചായത്തുകളും മറ്റും പുനഃസംഘടിപ്പിക്കുന്നില്ല. തന്റെ സഹോദരന്റെ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ പോലും ഡിസിസി തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. അന്തരിച്ച മുൻ മന്ത്രി കെ കെ രാമചന്ദ്രൻ മാസ്റ്ററുടെ സഹോദരൻ കൂടിയാണ് വിശ്വനാഥൻ. നിലവിൽ ഒരു പാർട്ടിയിലേയ്ക്കും പോകാൻ തീരുമാനിച്ചിട്ടില്ലെന്നും വിശ്വനാഥൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button