KeralaLatest News

കേന്ദ്ര സർക്കാരിന് ഐക്യദാർഢ്യം : വിജയയാത്രയിൽ ട്രാന്‍സ് ജെന്റര്‍ വിഭാഗത്തില്‍പ്പെട്ടവരും ബിജെപിയില്‍ ചേർന്നു

ഇടതു സര്‍ക്കാരിന്റെ ഭരണത്തിന്‍കീഴില്‍ ട്രാന്‍സ് ജെന്റര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ അതിക്രമങ്ങള്‍ തുടരുന്നു

എറണാകുളം: ട്രാന്‍സ് ജെന്റർ വിഭാത്തില്‍പ്പെട്ടവര്‍ ബിജെപിയില്‍ അംഗത്വമെടുത്തു. അവന്തിക വിഷ്ണു, രഞ്ജുമോള്‍ മോഹന്‍, അതിഥി അച്യുത്, അന്ന രാഹുല്‍ എന്നിവരാണ് തൃപ്പുണിത്തുറയില്‍ നടന്ന സമ്മേളനത്തില്‍വെച്ച്‌ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനില്‍ നിന്നും അംഗത്വം സ്വീകരിച്ചത്.

‘ഇടതു സര്‍ക്കാരിന്റെ ഭരണത്തിന്‍കീഴില്‍ ട്രാന്‍സ് ജെന്റര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ അതിക്രമങ്ങള്‍ തുടരുന്നു. സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ അല്ലാതെ ട്രാന്‍സ് ജെന്റര്‍ സമൂഹത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി ഒന്നുംതന്നെ ചെയ്യുന്നില്ലെന്നും’ പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചശേഷം അവന്തിക വിഷ്ണു പ്രതികരിച്ചു.

‘കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം ഭിന്നലിംഗക്കാര്‍ക്കെതിരെ നടക്കുന്ന അക്രമം തടയാന്‍ ട്രാന്‍സ് പ്രൊട്ടക്ഷന്‍ ആക്‌ട് കൊണ്ടുവന്നു. ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സമൂഹത്തിന്റെ മുന്‍ധാരയിലേക്ക് എത്താന്‍ സാധിക്കുന്നില്ല. ജീവിക്കാനായി അവര്‍ക്ക് ലൈംഗികതൊഴിലാളികളായി മാറേണ്ടിവരുന്നു.’

read also: രാമക്ഷേത്ര നിര്‍മ്മാണത്തിന് ലഭിച്ച അധിക തുകയില്‍ അയോധ്യയിൽ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത് വമ്പന്‍ പദ്ധതികള്‍

‘പ്രാഥമിക ആവശ്യങ്ങളായ ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിവപോലും മാറി മാറി വന്ന ഭരണകൂടങ്ങള്‍ക്ക് നല്‍കാനായില്ലായെന്നും’ അവന്തിക പറഞ്ഞു.
‘ഇത്രയധികം ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കേന്ദ്ര സര്‍ക്കാര്‍ ഇനിയും നല്ലകാര്യങ്ങള്‍ സമൂഹത്തിനായി ചെയ്യുമെന്ന് ഉറപ്പുണ്ടെന്നും’ അവന്തിക പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button