ഹൈദരാബാദ്: കൈകാലുകൾ കെട്ടിയിട്ട നിലയിൽ അബോധാവസ്ഥയിലായ പെൺകുട്ടിയെ പൂന്തോട്ടത്തിൽ കണ്ടെത്തുകയുണ്ടായി. ആന്ധ്രപ്രദേശിലെ വിജയനഗരത്തിലെ ഗുർലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ബോധമില്ലാതെ കൈയും കാലും കെട്ടിയിട്ട നിലയിൽ പെൺകുട്ടി കിടക്കുന്നത് നാട്ടുകാരാണ് കാണുകയുണ്ടായത്. ഇവർ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയുണ്ടായി.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൈകാലുകൾ കെട്ടി ഞായറാഴ്ച രാത്രി പൂന്തോട്ടത്തിൽ ഉപേക്ഷിച്ചതാവാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് സ്‌റ്റേഷന് സമീപത്തുള്ള പൂന്തോട്ടത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
പെൺകുട്ടി തെർലാം സ്വദേശിയാണെന്നും വിജയനഗരം ജില്ലയിലെ കോളജിൽ ഡിഗ്രി വിദ്യാർത്ഥിനിയാണെന്നും പിന്നീട് തിരിച്ചറിയുകയുണ്ടായി. തുടർന്ന് പൊലീസ് വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. എന്നാൽ അതേസമയം ആരാണ് പെൺകുട്ടിയെ ഇവിടെ ഉപേക്ഷിച്ചതെന്നോ എന്താണ് സംഭവിച്ചതെന്നോ ഇതുവരെ വ്യക്തമല്ല.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുകയുണ്ടായി. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലായതിനാൽ ഇതുവരെ മൊഴിയെടുക്കാനായിട്ടില്ല. പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടാൽ മൊഴിയെടുക്കുമെന്നും അതോടെ സംഭവത്തിൽ വ്യക്തത വരുമെന്നും പൊലീസ് പറഞ്ഞു.
Post Your Comments