എൽ.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്തതിന്റെ പിറ്റേ ദിവസമാണ് ജാഥാ ക്യാപ്റ്റൻ ശ്രീ ബിനോയ് വിശ്വത്തിന് കോവിഡ് പോസിറ്റീവായത്. വേദിയിൽ ബിനോയ് വിശ്വത്തോട് അടുത്തിടപഴകിയ മുഖ്യമന്ത്രി ക്വാറന്റൈനിൽ പോകാതെ ആൾക്കൂട്ടത്തിന് നടുവിൽ നിന്നുകൊണ്ട് പ്രസംഗിച്ചതിനെതിരെ ശോഭ സുരേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം. കേരളത്തിന്റെ കൊവിഡ് പ്രതിരോധം പാളിയത് സർക്കാരിന് വേണ്ടത്ര ആത്മാർത്ഥത ഇല്ലാത്തത് കൊണ്ട് മാത്രമാണെന്നും ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
കുറിപ്പിന്റെ പൂർണരൂപം……………….
വികസന മുന്നേറ്റ ജാഥയുടെ തെക്കൻ മേഖല സമാപന സമ്മേളനത്തിൽ പങ്കെടുത്തതിന്റെ പിറ്റേ ദിവസമാണ് ജാഥാ ക്യാപ്റ്റൻ ശ്രീ ബിനോയ് വിശ്വത്തിന് കോവിഡ് പോസിറ്റീവായത്. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് വേദിയിൽ ബിനോയ് വിശ്വത്തോട് അടുത്തിടപഴകിയ മുഖ്യമന്ത്രി ക്വാറന്റൈനിൽ പോകേണ്ടതാണ്. എന്നാൽ ഇന്നലെ DYFI യുടെ സമ്മേളനത്തിൽ ആൾക്കൂട്ടത്തിന് നടുവിൽ നിന്നുകൊണ്ട് മുഖ്യമന്ത്രി പ്രസംഗിക്കുകയും ചെയ്തു.
Read Also : കേരളം ഭരിക്കാന്‍ 40 സീറ്റ് മതി; സുരേന്ദ്രൻ്റേത് ഡയലോഗടിയല്ല, 70 എന്ന മാജിക് നമ്പർ ആരൊക്കെ കണ്ടിട്ടുണ്ട്?
പ്രവാസികൾ നാട്ടിലേക്ക് മടങ്ങുമ്പോൾ അതാത് രാജ്യത്ത് നിന്ന് ടെസ്റ്റ് നടത്തുകയും പിന്നീട് നാട്ടിൽ എത്തി മറ്റൊരു ടെസ്റ്റിന് വിധേയരാകുകയും 14 ദിവസം ക്വാറന്റൈനിൽ ഇരിക്കുകയും ചെയ്യേണ്ടി വരുന്ന ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ് ഇത്തരത്തിൽ പെരുമാറുന്നത് എന്നോർക്കണം. കേരളത്തിന്റെ കൊവിഡ് പ്രതിരോധം പാളിയത് സർക്കാരിന് വേണ്ടത്ര ആത്മാർത്ഥത ഇല്ലാത്തത് കൊണ്ട് മാത്രമാണ്.
ലജ്ജാകരമാണ്..
https://www.facebook.com/SobhaSurendranOfficial/posts/2425855534204939
Post Your Comments