
മുംബൈ: വായ്പ പലിശനിരക്ക് വന്‍തോതില്‍ കുറച്ച് എസ്ബിഐ . പലിശ നിരക്കില്‍ 70 ബേസിസ് പോയിന്റ് കുറച്ച് 6.7 ശതമാനത്തില്‍ നിരക്കുകള്‍ ആരംഭിക്കും. കൂടാതെ മാര്‍ച്ച് 31 വരെ പ്രോസസിംഗ് ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കി. ഇടപാടുകാരന്റെ സിബില്‍ സ്‌കോറും വായ്പ തുകയും പരിഗണിച്ചായിരിക്കും പലിശ ഇളവ് കണക്കാക്കുകയെന്നും എസ്.ബി.ഐ വ്യക്തമാക്കി.
കൃത്യമായ തിരിച്ചടവ് പാലിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട നിരക്കില്‍ വായ്പ നല്‍കും. 75 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്ക് 6.7% ആയിരിക്കും പലിശ നിരക്ക്. 75 ലക്ഷത്തിനു മുകളില്‍ 6.75% നിരക്ക് വരും.
യോനോ ആപ് വഴി വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് 5 ബേസിസ് പോയിന്റ് കൂടി പലിശ ഇളവ് ലഭിയ്ക്കും. അന്താരാഷ്ട്ര വനിതാ ദിനം പരിഗണിച്ച് വനിതകള്‍ക്ക് 5 ബേസിസ് പോയിന്റ് കൂടി ഇളവ് നല്‍കും.
Post Your Comments