Latest NewsKeralaNews

സെക്രട്ടറിയേറ്റിന് മുന്നിൽ ഇനി ശുദ്ധികലശം; ഫ്ളക്സുകൾക്ക് വിട

മുൻകൂട്ടി നിർദേശം നൽകിയില്ലെന്നും ഏകപക്ഷീയമായാണ് ഫ്ളക്സ് മാറ്റിയതെന്നുമാണ് ബിജെപി പ്രവർത്തകർ പറയുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്ന പശ്ചാത്തലത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലെ ഫ്ളക്സുകൾ നീക്കം ചെയ്യാനൊരുങ്ങി പിണറായി സർക്കാർ. സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലുകളിലെ ഫ്ളക്സുകളും നീക്കം ചെയ്യുന്നുണ്ട്. ഇന്ന് രാത്രി തന്നെ എല്ലാ ഫ്ലക്സുകളും മാറ്റണമെന്നാണ് ജില്ലാ കളക്ടർ നവജ്യോത് ഖോസേയുടെ നിർദ്ദേശം. ഫ്ളക്സുകൾ മാറ്റിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read Also: അതിവേഗം ബഹുദൂരം; തലസ്ഥാന നഗരത്തിൽ സുരേഷ് ഗോപി മത്സരിക്കണമെന്ന് ബിജെപി

അതിനിടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ ഫ്ളക്സ് ബോർഡ് മറ്റുന്നതിനെ ചൊല്ലി ബിജെ പി പ്രവർത്തകരും തഹസിൽദാരും തമ്മിൽ തർക്കമുണ്ടായി. വി വി രാജേഷ് അടക്കമുള്ള ബിജെപി നേതാക്കൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ നീക്കം ചെയ്യുന്ന ഫ്ളക്സ് ബോർഡുകളെ ചൊല്ലിയാണ് തർക്കം. മുൻകൂട്ടി നിർദേശം നൽകിയില്ലെന്നും ഏകപക്ഷീയമായാണ് ഫ്ളക്സ് മാറ്റിയതെന്നുമാണ് ബിജെപി പ്രവർത്തകർ പറയുന്നത്. സബ് കളക്ടർ മാധവിക്കുട്ടി സ്ഥലത്ത് എത്തി. ജോലി തടസ്സപ്പെടുത്തിയവർക്കെതിരെ കേസെടുക്കുമെന്ന് സബ് കളക്ടർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button