ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോവിഡ് വാക്സീൻ നൽകിയത് പുതുച്ചേരി സ്വദേശി സിസ്റ്റർ നിവേദിത. ഒപ്പം മലയാളി നഴ്‌സായ റോസമ്മയും. ആർക്കാണ് വാക്സീൻ നല്കുന്നത് എന്ന് നേരത്തെ അറിഞ്ഞിരുന്നില്ലെന്ന് സിസ്റ്റർ നിവേദിത. രാവിലെ ഒരു വ്യക്തിക്ക് വാക്സീൻ നൽകേണ്ടതുണ്ടെന്നു തയ്യാറായിരിക്കണമെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ഇതനുസരിച്ച് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയിരുന്നു. അദ്ദേഹം എത്തിയതിന് ശേഷമാണ് പ്രധാനമന്ത്രിക്കാണ് വാക്സീൻ നൽകേണ്ടതെന്ന് മനസിലായത്.
6.25ന് പ്രധാനമന്ത്രിക്ക് വാക്സീൻ നൽകി. അര മണിക്കൂർ അദ്ദേഹം അവിടെ ചിലവഴിച്ചു. താൻ പുതുച്ചേരിയിൽ നിന്നാണെന്ന് അറിഞ്ഞപ്പോൾ വണക്കം എന്ന് പറഞ്ഞു. വേദന അനുഭവപ്പെട്ടില്ലെന്നും സന്തോഷമെന്നും വാക്സീൻ സ്വീകരിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞുവെന്ന് നിവേദിത പ്രതികരിച്ചു. മലയാളിയായ സിസ്റ്റർ റോസമ്മയായിരുന്നു പ്രധാനമന്ത്രിക്ക് വാക്സീൻ നല്കാൻ സിസ്റ്റർ നിവേദിതയ്ക്കൊപ്പം ഉണ്ടായിരുന്നത്. 1998 മുതൽ എയിംസിലെ ഉദ്യോഗസ്ഥയായ സിസ്റ്റർ റോസമ്മ തൊടുപുഴ സ്വദേശിയാണ്.
Post Your Comments