Latest NewsKeralaNews

ഇടുക്കിയിൽ ഒന്നരവയസുകാരി കുളത്തിൽ വീണ് മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

അനൂപിന്റെ മകൾ അലീനയെ നവംബർ 22നാണ് വീടിന് പിന്നിലെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്

ഇടുക്കി തുളസിപ്പാറയിൽ ഒരുവയസ്സുകാരിയെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. കുട്ടി ഒറ്റയ്ക്ക് പടുതാക്കുളത്തിന് അടുത്ത് പോകില്ലെന്നും ആരെങ്കിലും കുട്ടിയെ അപായപ്പെടുത്തിയതാവാമെന്നും മാതാപിതാക്കൾ ആരോപിച്ചു.

തുളസ്സിപ്പാറ സ്വദേശി അനൂപിന്റെ മകൾ അലീനയെ നവംബർ 22നാണ് വീടിന് പിന്നിലെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സഹോദരങ്ങൾക്കൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

അതേസമയം, പോസ്റ്റുമോർട്ടത്തിന് മുന്നോടിയായ നടത്തിയ പരിശോധനയിൽ കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നതിനാൽ. വീട്ടുകാർ രണ്ടാഴ്ചത്തോളം ക്വാറന്റീനിൽ പോയി. ഈ സമയത്ത് കേസന്വേഷണം നടക്കുന്നുവെന്നാണ് കരുതിയിരുന്നതെങ്കിലും പോസ്റ്റുമോർട്ടത്തിൽ അസ്വഭാവികത തോന്നാതിരുന്ന കട്ടപ്പന പൊലീസ് അന്വേഷണം അവസാനിപ്പിച്ചതായാണ് പിന്നീട് മനസിലാക്കാന്ഡ കഴിഞ്ഞതെന്ന് മാതാപിതാക്കൾ പറഞ്ഞു.

ഇതോടെ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരിക്കുകയാണ് കുട്ടിയുടെ അച്ഛൻ അനൂപ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button