
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ 107 പേർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു; 272 പേർ രോഗമുക്തരായിരിക്കുന്നു. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3606 ആയിരിക്കുന്നു. തൃശ്ശൂർ സ്വദേശികളായ 57 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുകയാണ്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 98,819 ആയി ഉയർന്നു.
94,531 പേരാണ് രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തിരിക്കുന്നത്. ജില്ലയിൽ തിങ്കളാഴ്ച്ച സമ്പർക്കം വഴി 104 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. കൂടാതെ രോഗ ഉറവിടം അറിയാത്ത 3 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 10 പുരുഷൻമാരും 3 സ്ത്രീകളുംപത്ത് വയസ്സിനു താഴെ 1 ആൺകുട്ടിയും 1പെൺകുട്ടിയുമുണ്ട്.
Post Your Comments