ഗുരുവായൂര്‍: ക്ഷേത്ര ദര്‍ശനത്തിനും പഴുക്കാമണ്ഡപ ദര്‍ശനത്തിനും കൂടുതല്‍ പേര്‍ക്ക് പ്രവേശന അനുമതി നൽകിയിരിക്കുന്നു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ക്ഷേത്ര ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ പ്രകാരം ഒരു ദിവസം 5000 പേര്‍ക്ക് പ്രവേശിക്കാം.
തിരക്കില്ലാത്ത സമയങ്ങളില്‍ ബുക്കിംഗ് ഇല്ലാതെ വരുന്ന ഭക്തര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങള്‍ രേഖപ്പെടുത്തിയും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നൽകിയിരിക്കുന്നു. പഴുക്കാമണ്ഡപ ദര്‍ശനത്തിന് നിലവിലെ ഒരു മണിക്കൂര്‍ സമയത്തിന് പകരം ഒന്നരമണിക്കൂറാക്കി ഉയർത്തിയിരിക്കുന്നു.
ദര്‍ശനത്തിനുള്ള പാസ് കിഴക്കേനടയിലെ കൗണ്ടറില്‍ നിന്ന് ലഭിക്കുന്നതാണ്. പള്ളിവേട്ട, ആറാട്ട് ദിവസങ്ങളില്‍ ദീപാരാധനയ്ക്ക് കൂടുതല്‍ ഭക്തര്‍ക്ക് തൊഴാനുള്ള സൗകര്യമൊരുക്കും. 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും 65 വയസ്സിന് മുകളിലുള്ള മുതിര്‍ന്നവര്‍ക്കും നിലവില്‍ ദര്‍ശനത്തിന് അനുമതിയില്ല.
Post Your Comments