സംസ്ഥാനത്ത് പാചകവാതക വില വർദ്ധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപയുമാണ് വർദ്ധിപ്പിച്ചത്.
ഇതോടെ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 826 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 1618 രൂപയും ഉപഭോക്താക്കൾ നൽകണം.
ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് പാചക വാതക വില വർദ്ധിപ്പിക്കുന്നത്. ഫെബ്രുവരിയിൽ മാത്രം 100 രൂപയുടെ വർദ്ധനവാണ് പാചകവാതക വിലയിൽ ഉണ്ടായത്.
Post Your Comments