Latest NewsKeralaIndia

കെ.സുരേന്ദ്രനും കർണ്ണാടക ഉപമുഖ്യമന്ത്രിയും മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി

രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തിയില്ലെന്നും സ്വകാര്യ സൗഹൃദ സന്ദര്‍ശനമാണ് നടത്തിയതെന്നും സുരേന്ദ്രന്‍

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തിയില്ലെന്നും സ്വകാര്യ സൗഹൃദ സന്ദര്‍ശനമാണ് നടത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

എറണാകുളത്തെത്തിയത് വിജയ യാത്രയുടെ ഭാഗമായാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. എല്ലാവരുമായും കേരളത്തില്‍ സൗഹൃദപരമായാണ് പോകുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കൂടിക്കാഴ്ച കൊച്ചിയിലെ കത്തോലിക്കാ സഭ ആസ്ഥാനത്ത് വെച്ചായിരുന്നു.

read also: ‘ഇത്രയേ ഉള്ളോ, അറിഞ്ഞതു പോലുമില്ലല്ലോ?’ വാക്‌സിൻ എടുത്ത ശേഷം പ്രധാനമന്ത്രിയുടെ പ്രതികരണം

അതേസമയം കർണാടക ഉപമുഖ്യമന്ത്രി സി.എൻ. അശ്വന്ത് നാരായൺ എറണാകുളത്ത് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. കെസിബിസി ആസ്ഥാനത്താണ് കൂടിക്കാഴ്ച. കേരളത്തിന്റെ ചുമതലയുള്ള ആളാണ് അശ്വന്ത് നാരായണൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button