തെഹ്‌റാന്‍: 2015ലെ ആണവകരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനായി അമേരിക്കയുമായും യൂറോപ്യന്‍ രാജ്യങ്ങളുമായും അനൗപചാരിക കൂടിക്കാഴ്ച നടത്താനുള്ള നിര്‍ദേശം തള്ളി ഇറാന്‍. വാഷിംഗ്‌ടൺ ആദ്യം ഏകപക്ഷീയമായ എല്ലാ ഉപരോധങ്ങളും പിന്‍വലിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചാണ് അനൗപചാരിക ചര്‍ച്ച നിര്‍ദേശം ഇറാന്‍ തള്ളിക്കളഞ്ഞത്.
അമേരിക്കയുടെയും മൂന്ന് യൂറോപ്യന്‍ ശക്തികളുടെയും സമീപകാല നടപടികളും പ്രസ്താവനകളും കണക്കിലെടുക്കുമ്പോള്‍, യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി നിര്‍ദ്ദേശിച്ച ഈ രാജ്യങ്ങളുമായുള്ള അനൗപചാരിക ചര്‍ച്ചയ്ക്കു സമയമിതാണെന്ന് കരുതുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് സയീദ് ഖതിബ്‌സാദെ പറഞ്ഞു. ഇറാനിയന്‍ മാധ്യമങ്ങളാണ് ഖതിബ്‌സാദെയെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Read Also: ‘കവിത’ അത്ര രസിച്ചില്ല; എര്‍ദോഗാനോട് പ്രതിഷേധമറിയിച്ച് ഇറാന്‍
അതേസമയം ഇറാന്‍ നീക്കത്തെ നിരാശാജനകമെന്നാണ് യുഎസ് വിശേഷിപ്പിച്ചത്. എന്നാൽ ചര്‍ച്ചാ നീക്കങ്ങളുമായി മുന്നോട്ട് പോവുമെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ആണവ കരാറിനെക്കുറിച്ചും മറ്റ് കക്ഷികളുമായി അനൗപചാരിക കൂടിക്കാഴ്ച നടത്താനുള്ള യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി ജോസെപ് ബോറെലിന്റെ നിര്‍ദേശം തെഹ്‌റാന്‍ പഠിക്കുകയാണെന്നും ഇറാന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments