60 വയസ്സിനു മുകളിലുള്ളവര്‍ക്കും ഗുരുതര രോഗബാധിതര്‍ക്കും കൊവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ ഇന്ന് രാവിലെ മുതൽ ആരംഭിച്ചു. കോവിന്‍ (https://www.cowin.gov.in, https://selfregistration.cowin.gov.in/register) പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ് വഴിയും വാക്സിൻ ലഭിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാം. ഇതുകൂടാതെ നേരിട്ട് വാക്സിന്‍ വിതരണ കേന്ദ്രത്തിലെത്തി പേര് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും വഴിയേ ഒരുക്കും. വാക്സിനെടുക്കാനെത്തുമ്പോൾ ആധാർ കാർഡ് നിർബന്ധമായും കൊണ്ടുവരണം.
രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഗുണഭോക്താവിൻ്റെ ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡിലുള്ള അടിസ്ഥാന വിവരങ്ങള്‍ എന്നിവ നല്‍കണം. ഒടിപി (വണ്‍ ടൈം പാസ്‌വേഡ്) പരിശോധനയുമുണ്ട്. നൽകിയ മൊബൈൽ നമ്പർ ശരിയാണോ എന്ന് അറിയാൻ വേണ്ടിയാണിത്. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടികയും ഒഴിവുള്ള സമയവും കാണാം. അതനുസരിച്ച് ലഭ്യമായ സ്ലോട്ടുകള്‍ അടിസ്ഥാനമാക്കി ബുക്ക് ചെയ്യാം.
സംസ്ഥാനത്തെ 395 സ്വകാര്യ ആശുപത്രികളിലും 250 രൂപ നിരക്കില്‍ വാക്സിനെടുക്കാന്‍ സൗകര്യമുണ്ട്. ലഭ്യമായ സമയം നോക്കി സൗകര്യപ്രദമായ ഏതു കേന്ദ്രത്തിലും ബുക്ക് ചെയ്യാം. രജിസ്റ്റര്‍ ചെയ്തവര്‍ക്കായി അക്കൗണ്ട് ഉണ്ടാകും. വാക്‌സിനേഷന്‍ നടക്കുന്നതുവരെ രജിസ്ട്രേഷന്റെയും അപ്പോയ്മെന്റിന്റെയും രേഖകളില്‍ ഗുണഭോക്താവിന് എന്തുമാറ്റം വേണമെങ്കിലും വരുത്താവുന്നതാണ്.
ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു 4 പേരെ റജിസ്റ്റര്‍ ചെയ്യാം. ഓരോരുത്തരുടെയും ഐഡി കാര്‍ഡ് നമ്പര്‍ വ്യത്യസ്തമായിരിക്കണം എന്നു മാത്രം. രജിസ്ട്രേഷന്‍ പൂര്‍ത്തിയായാല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന ടോക്കണ്‍ ലഭിക്കും. മൊബൈലില്‍ എസ്‌എംഎസും ലഭിക്കും. ആദ്യ ഡോസിനായി ബുക്ക് ചെയ്യുമ്പോൾ തന്നെ രണ്ടാമത്തെ ഡോസിനുള്ള തീയതിയും ലഭ്യമാകും.
Post Your Comments