ശനി ദേവനെ ഭജിക്കുന്നത് ജീവിതത്തിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമായിട്ടാണ് ആചാര്യന്‍മാര്‍ പറയുന്നത്. കുടുംബ വഴക്കുകളും കുടുംബത്തിലെ മറ്റ് കലഹങ്ങള്‍ക്കും ശനിദോഷ ഭജനം ഫലപ്രദമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
മന്ത്രം:
‘നീലാഞ്ജന സമാഭാസം രവിപുത്രം യമാഗ്രജം
ഛായാ മാര്‍ത്താണ്ഡ സംഭൂതം തം നമാമി ശനൈശ്ചരം’
ഈ മന്ത്രം ജപിക്കുമ്പോള്‍ മുന്‍ കൈകളില്‍ വരമുദ്രയും അഭയമുദ്രയും പിടിച്ച് പിന്‍ കൈകളില്‍ അമ്പും വില്ലും ധരിച്ച് കാക്കയെ വാഹനമാക്കിയിട്ടുള്ള നീലാഞ്ജനത്തിന് സമമായ നിറത്തോടുകൂടിയ ശനി ദേവനെയാണ് മനസ്സില്‍ കാണേണ്ടത്. ശനി ദോഷം മാറാനും ഈ മന്ത്രം ഉത്തമമാണെന്ന് പറയുന്നു.
പൂയം,അനിഴം, ഉതൃട്ടാതി നക്ഷത്രക്കാര്‍ക്ക് ഇത് വളരെ ഫലം ചെയ്യും എന്നും വിശ്വസിക്കപ്പെടുന്നു.
Leave a Comment