
വണ്ടൂർ: മലപ്പുറം വണ്ടൂരിൽ കടയ്ക്കു മുൻപിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പൂക്കോട്ടുംപാടം പൊട്ടിക്കല്ല് കുണ്ടും തൊടിക ഫൈസൽ (24) ആണ് അറസ്റ്റിൽ ആയിരിക്കുന്നത്.
കഴിഞ്ഞ മാസം 18 ന് വണ്ടൂർ അങ്ങാടി പൊയിൽ ബസ്റ്റാൻ്റിന് സമീപം സുപ്രിയ മെഡിക്കൽസ് ഉടമ എറിയാട് സ്വദേശി കല്ലിങ്ങൽ റഹ്മത്തുള്ളയുടെ ഹീറോ ഹോണ്ട ഗ്ലാമർ ബൈക്കാണ് മോഷണം പോകുകയുണ്ടായത്. മെഡിക്കൽ ഷോപ്പിന് സമീപം നിർത്തിയിട്ടതായിരുന്നു ബൈക്ക്. മൊബൈൽ വിളിച്ച് വരുന്നതായി ഭാവിച്ച് മോഷ്ടാവ്ബൈക്കുമായി കടന്നുകളയുന്നത് സമീപത്തെ സി.സി.ടി.വിയിൽ കാണാനായി സാധിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിൽ ആയിരിക്കുന്നത്.
ഫൈസൽ വാഹനം കൈവശം വെച്ച് ഉപയോഗിച്ച് വരികയായിരുന്നു. തുടർന്ന് വണ്ടൂർ അങ്ങാടിയിൽ വെച്ചാണ് സി.ഐ ദിനേശ് കോറോത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്. ഐ എം. ഹരീന്ദ്രൻ, പൊലിസ് ഉദ്യോഗസ്ഥരായ ഷാജഹാൻ, കെ.അസ്ലം, പി.രാജേഷ്, പി.നാസർ, ഐഷ എന്നിവരടങ്ങിയ സംഘം ഫൈസലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
Post Your Comments