ചൈനീസ് ഹാക്കർമാരുടെ ലക്ഷ്യം ഇന്ത്യയിലെ ഊർജ വിതരണ സ്ഥാപനങ്ങളെന്ന് റിപ്പോർട്ട്.
ഇന്ത്യയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ 2020 ൽ വലിയ രീതിയിലുള്ള ഹാക്കിംഗ് നടന്നതായി യുഎസ് ആസ്ഥാനമായ സൈബർ സുരക്ഷാ സ്ഥാപനം റെക്കോർഡഡ് ഫ്യൂച്ചർ പുറത്തുവിട്ട പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം, ഹാക്കർമാർ നിക്ഷേപിച്ച മാൽവെയർ മൂലം പ്രശ്‌നങ്ങൾ ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നില്ല. എന്നിരുന്നാലും മുംബൈയിൽ കഴിഞ്ഞ വർഷം ഒക്ടോബർ 13ന് വ്യാപകമായി വൈദ്യുതി വിതരണം മുടങ്ങിയതിന് പിന്നിലെ കാരണം ചൈനീസ് മാൽവെയർ ആണെന്ന് സംശയം നിലനിൽക്കുന്നുണ്ട്.
രണ്ട് മണിക്കൂറോളം വൈദ്യുതി മുടങ്ങിയത് സ്റ്റോക്ക് എക്സ്ചേഞ്ച് പോലും അടച്ചുപൂട്ടാൻ കാരണമായിരുന്നു. മാത്രമല്ല, രാജ്യത്തെ ഗതാഗത മേഖലയെയും ഇത് സാരമായി ബാധിച്ചതിന്റെ ഫലമായി ട്രെയിനുകൾ റദ്ദാക്കുകയും മുംബൈ, താനെ, മാവി മുംബൈ എന്നിവിടങ്ങളിലെ ഓഫീസുകൾ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ ഏറ്റവും വലിയ ഊർജ വിതരണ കമ്പനിയായ എൻടിപിസി ലിമിറ്റഡിന്റെ അഞ്ച് പ്രാദേശിക ലോഡ് ഡെസ്പാച്ച് സെന്ററുകളും രണ്ട് തുറമുഖങ്ങളും സൈബർ ആക്രമണത്തിനിരയായിരുന്നു.
അതേസമയം, ലഡാക്കിലെ സംഘർഷമാണ് സൈബർ ആക്രമണത്തിന് പിന്നിലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
Post Your Comments