ബി.ജെ.പി നേതാവ് എ.പി. അബ്ദുള്ളകുട്ടി ദില്ലിയിലേക്കുള്ള വിമാന യാത്രയ്ക്കിടയിൽ കണ്ടത് ദൃശ്യം 2ന്റെ വ്യാജപതിപ്പതിപ്പാണെന്ന വാദം പുറത്തുവന്നിരുന്നു. എന്നാൽ താൻ കണ്ടത് യഥാർത്ഥ പതിപ്പെന്ന് വിശദമാക്കി അബ്ദുള്ളക്കുട്ടി രംഗത്ത് വന്നു. ദൃശ്യം 2 കണ്ടതിന് ശേഷം എ.പി. അബ്ദുള്ളക്കുട്ടി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ കമന്റ് ബോക്സിലാണ്, കണ്ടത് ടെലഗ്രാം പതിപ്പാണെന്ന വാദവുമായി വിമർശകർ എത്തിയത്. അബ്ദുള്ളക്കുട്ടിയെ പരിഹസിച്ചുകൊണ്ട് ട്രോളുകളും പുറത്തുവന്നു.
അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റിലേക്ക്. ‘ജിത്തു ജോസഫ്, നിങ്ങളുടെ ദൃശ്യം 2 കണ്ടു. ഫ്ലൈറ്റിൽ ദില്ലി യാത്രക്കിടയിൽ മൊബൈൽ ഫോണിൽ ആണ് സിനിമ കണ്ടത്. ബി.ജെ.പി ദേശീയ ഭാരവാഹികളുടെ യോഗത്തിന് പോകുകയായിരുന്നു. സിനിമ സംവിധായകന്റെ കലയാണ്… ഇതായിരുന്നു ഞങ്ങളുടെയൊക്കെ ധാരണ. കഥാകാരനും, സംവിധായകനും ഒരാളാകുമ്പോൾ അത് ഒരു ഒന്നൊന്നര സിനിമയായിരിക്കും… അതാണ് ജോർജ് കുട്ടിയെന്ന കുടുംബ സ്നേഹിയെ (മോഹൽ ലാലിനെ) നായകനാക്കിയുളള ഈ അത്യുഗ്രൻ സിനിമ. വർത്തമാന മലയാള സിനിമയ്ക്ക് ഒരു വരദാനമാണ് ജിത്തു.’
ദില്ലിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ എങ്ങനെ സിനിമ കണ്ടെന്നും, വിമാനത്തിൽ എവിടെയാണ് റേഞ്ച് കിട്ടുമോയെന്നും മറ്റുമാണ് അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റിന് താഴെ വന്ന കമന്റ്. ടെലിഗ്രാമിൽ കിട്ടിയ വ്യാജ പതിപ്പ് ഡൗൺലോഡ് ചെയ്തു കണ്ടതല്ലേയെന്നും ചിലർ ചോദിച്ചു. രണ്ടര മണിക്കൂറുള്ള സിനിമ ഓടിച്ചിട്ടാണോ കണ്ടത് തുടങ്ങി ഒട്ടേറെ ചോദ്യങ്ങളാണ് വിമർശകർ ഉന്നയിച്ചത്.
എന്നാൽ ആമസോൺ പ്രൈമിൽ വിഡിയോ ഡൗൺലോഡ് ചെയ്ത ശേഷം പിന്നീട് കാണാനുള്ള സൗകര്യമുണ്ടെന്നും ഫ്ലൈറ്റ് മോഡിലും കാണാമെന്നുമായിരുന്നു അബ്ദുല്ലക്കുട്ടിയുടെ മറുപടി. അതെ സമയം അബ്ദുള്ളക്കുട്ടിയെ അനുകൂലിച്ചുകൊണ്ടുള്ള ധാരാളം കമന്റുകളും കാണാമായിരുന്നു. കോഴിക്കോട് നിന്നും ഡൽഹി വരെയുള്ള വിമാന യാത്രയ്ക്കുള്ള സമയം ദൃശ്യം 2 കാണാൻ ധാരാളമാണെന്ന് ചിലർ പറഞ്ഞു. ഫ്ലൈറ്റിന്റെ ടൈം ചാർട്ട് ഉൾപ്പെടെ ചില ആളുകൾ പോസ്റ്റ് ചെയ്തു.
Post Your Comments