അബുദാബി: യുഎഇയില്‍ കൊവിഡ് വാക്സിനേഷന് പുരോഗമിക്കുമ്പോള്‍ രാജ്യത്ത് 60 ലക്ഷത്തിലധികം വാക്സിന് ഡോസുകള്‍ നല്‍കിയതായി അധികൃതര്‍ അറിയിക്കുകയുണ്ടായി. ശനിയാഴ്ച വരെ ആകെ 6,015,089 ഡോസുകളാണ് രാജ്യത്ത് നൽകിയിരിക്കുന്നത്. നിലവില്‍ 100 ല്‍ 60.82 പേര് വാക്സിന് എടുത്തതായി ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി.
ഇന്നലെ മാത്രം 81,790 ഡോസ് കൊവിഡ് വാക്സിന് നൽകിയിരിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗത്തിനും വാക്സിന് ലഭ്യമാക്കി അതുവഴി പ്രതിരോധ ശേഷി നേടാനാണ് ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്. പൊതുജനങ്ങള്‍ക്ക് ഡിസംബര്‍ ഒമ്പതിന് വിതരണം തുടങ്ങി മൂന്ന് മാസത്തിനകമാണ് ഇത്രയും പേര്‍ക്ക് വാക്സിന് നൽകിയിരിക്കുന്നത്.
Post Your Comments