Latest NewsNewsIndia

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടം നാളെ മുതല്‍ ആരംഭിയ്ക്കും

മൂന്ന് തരത്തില്‍ കുത്തിവെയ്പിനായി രജിസ്റ്റര്‍ ചെയ്യാനാകും

ന്യൂഡല്‍ഹി : കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടം നാളെ മുതല്‍ ആരംഭിയ്ക്കും. വാക്‌സിനേഷന്റെ പുതിയ മാര്‍ഗ രേഖ കേന്ദ്രം ഇന്ന് പുറത്തിറക്കിയേക്കും. 60 വയസ് പിന്നിട്ടവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതരായവര്‍ക്കുമാണ് കുത്തിവെയ്പ് നടത്തുന്നത്. കുത്തിവെയ്പിനുള്ള രജിസ്‌ട്രേഷന്‍ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്.

മൂന്ന് തരത്തില്‍ കുത്തിവെയ്പിനായി രജിസ്റ്റര്‍ ചെയ്യാനാകും. ആരോഗ്യസേതു ആപ്പിലൂടെയോ, കോ വിന്‍ ആപ്പിലൂടെയോ, സ്വന്തമായോ രജിസ്റ്റര്‍ ചെയ്യാം. താല്‍പര്യം അനുസരിച്ച് വാക്‌സിന്‍ കേന്ദ്രവും സമയവും ഇതിലൂടെ തെരഞ്ഞെടുക്കാനാകും. വാക്‌സിന്‍ കേന്ദ്രത്തില്‍ നേരിട്ട് ചെന്ന് രജിസ്റ്റര്‍ ചെയ്യാമെന്നതാണ് രണ്ടാമത്തെ രീതി. ഇതോടൊപ്പം ആശ വര്‍ക്കര്‍മാരുടെയും മറ്റ് രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകര്‍ വഴിയും രജിസ്റ്റര്‍ ചെയ്യാനാകും. കുത്തിവെയ്പിനെത്തുന്നവര്‍ തിരിച്ചറിയല്‍ രേഖകള്‍ കരുതണം.

രോഗികളായ നാല്‍പ്പത്തിയഞ്ച് വയസ്സിനും 59 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ ഡോക്ടറുടെ സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതുവരെ എഴുപത് ശതമാനം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ട് ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. ആയുഷ്മാന്‍ ഭാരത് എംപാനല്‍ സ്വകാര്യ ആശുപത്രികള്‍, കേന്ദ്രസര്‍ക്കാര്‍ ആരോഗ്യ പദ്ധതിയിലെ സ്വകാര്യ ആശുപത്രികള്‍, സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ പദ്ധതിയിലെ ആശുപത്രികള്‍ എന്നിവയിലൂടെ കുത്തിവെയ്പ് നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button