![](/wp-content/uploads/2020/12/gang-rape-1.jpg)
ന്യൂഡല്‍ഹി: 22 കാരിയെ ടിവി അവതാരകന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചതായി പരാതി നൽകിയിരിക്കുന്നു. ഡല്‍ഹിയിലെ ചാണക്യപുരിയിലെ ഹോട്ടലില്‍ വച്ചായിരുന്നു പീഡിപ്പിച്ചതെന്ന് പൊലീസ് പറയുകയുണ്ടായി.
കഴിഞ്ഞയാഴ്ചയാണ് 28 കാരനായ പ്രതി യുവതിയെ ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റില്‍ വച്ച് കണ്ടുമുട്ടുകയുണ്ടായി. തുടര്‍ന്ന് കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഹോട്ടലിലേക്ക് യുവതിയെ കൂട്ടുകയും ചെയ്തു. അതിന് ശേഷമാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.
ഹോട്ടലിലെത്തിയ ശേഷം ഇയാള്‍ യുവതിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. ശേഷം അവിടെവച്ച് ബലാത്സംഗം ചെയ്‌തെന്നാണ് യുവതി പരാതിയിൽ പറഞ്ഞിരിക്കുന്നത്. വര്‍ഷങ്ങളായി ഇവര്‍ തമ്മില്‍ പരിചിതരാണെന്നും ടിവി അവതാരകനായ യുവാവ് മുംബൈയിലെ ഒരു വ്യവസായിയുടെ മകനാണെന്നും പൊലീസ് പറഞ്ഞു
Post Your Comments