
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിമർശിച്ച പി സി ജോർജിനെതിരെ സംവിധായകന്‍ ആലപ്പി അഷറഫ്. പി സിയുടെ വിവാദമായ മുൻകാല അഭിപ്രായങ്ങളും പ്രതികരണങ്ങളും ഓരോന്നായി ഓർമിപ്പിച്ച് കൊണ്ടാണ് സംവിധായകൻ പിസിക്കെതിരെ തുറന്നടിച്ചത്. പൂഞ്ഞാറിലെ ജനങ്ങളെ ഇനിയും വഞ്ചിക്കാമെന്ന് പി സി കരുതേണ്ടെന്ന് സംവിധായകൻ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
ആലപ്പി അഷ്‌റഫിന്റെ കുറിപ്പ്:
പിസി ജോര്‍ജിനെ എതിര്‍ത്താല്‍ അവനെ നിലംപരിശാക്കും. അതിനാല്‍ പിസിയോട് പലര്‍ക്കും ഏറ്റുമുട്ടാന്‍ ഭയം. പക്ഷേ, നിങ്ങടെ ഇന്നത്തെ പ്രസ്ഥാവനക്ക് മറുപടി ഞാന്‍ പറഞ്ഞോട്ടെ.. നിങ്ങള്‍ ഇന്നു പറഞ്ഞു ‘ഉമ്മന്‍ ചാണ്ടിക്കുള്ളത് പത്രമ്മേളനത്തില്‍ പറയുമെന്നു പോലും.. ‘. ഹ.ഹ.. ഉമ്മന്‍ ചാണ്ടിയെ പത്രസമ്മേളനം നടത്തി മൂക്കില്‍ വലിച്ചു കയറ്റുമെന്ന് പിസി. ആരാ ഉവ്വേ ഇയാള്‍ .? തോക്കെടുത്ത് ദാ ഇപ്പോള്‍ വെടി വെക്കുമോ..? ആരു വിളിച്ചാലും കൂടെ വരാമെന്നു പറയുന്ന പിസിയെ OLX ന് പോലും വേണ്ട എന്നതാണ് സത്യം.
ഇയാളുടെ ഭാഷയില്‍ ഇസ്ലാംമത വിശ്വാസിയായ ഞാനൊരു പക്ഷേ ജിഹാദിയായിരിക്കും. ഞാനത് മൈന്‍ഡ് ചെയ്യുന്നില്ല. ഇയാള്‍ പോയി പണിനോക്കട്ടെ. കാരണം മുസ്ലിങ്ങളെല്ലാം ജിഹാദികളെന്നു ഇന്നും അധിക്ഷേപിച്ചു കൊണ്ടിരിക്കുന്ന ആളാണ് പിസി. അതിന് പൂഞ്ഞാറിലെ നല്ലവരായ മതവര്‍ഗ ചിന്തയില്ലത്ത വോട്ടറന്മാര്‍ കൃത്യമായ് മറുപടി നല്‍കും. ആരെയും എന്തും പറയാമെന്ന ഒരു രാഷ്ട്രീയ സംസ്‌കാരം. പ്രസ്ഥാനത്തിന് വേണ്ടി ത്യാഗം സഹിച്ച, സത്യം വിളിച്ചു പറഞ്ഞ ഗൗരിയമ്മയെ . ‘കിളവിക്ക് വട്ടാണ് ‘ എന്ന് പറഞ്ഞു അപമാനിച്ചു.
Also Read:ഗത്യന്തരമില്ലാതെ ഒടുവിൽ സർക്കാർ വഴങ്ങി; അനുകൂല തീരുമാനം, സമരം അവസാനിപ്പിച്ച് ഉദ്യോഗാർത്ഥികൾ
വിജയിപ്പിച്ചു വിട്ട വോട്ടറന്മാരുടെ നേരെ തോക്കെടുത്തു വെടിവെച്ച് കൊല്ലാന്‍ ഒരു ശ്രമംനടത്തി. ജഗതി ശ്രീകുമാറിന്റെ മകള്‍ സ്വന്തം പിതാവിനെ കാണാന്‍ വന്നപ്പോള്‍ അപമാനിച്ചയച്ചു. ഒപ്പം ‘എന്റെ പിതൃത്വം നിഷേധിക്കാന്‍ ഇയാള്‍ ആരാണ് ..’ എന്ന് ആ പെണ്‍കുട്ടിയുടെ ചോദ്യത്തിന് മുന്‍മ്ബില്‍ ഇന്നും മറുപടി പറയാത്ത പിസി. ആക്രമിക്കപ്പെട്ട നിസ്സഹായയായ നടിയെ ‘അഴിഞ്ഞാട്ടക്കാരി ‘എന്നു വിളിച്ച് വേദനിപ്പിച്ച പിസി. ഭക്ഷണം താമസിച്ചതിന്.. ജീവിക്കാനായ് എച്ചില്‍ പാത്രം കഴുകി ജീവിക്കാന്‍ വന്നവന്റെ ചെവിക്കുറ്റി അടിച്ചു തകര്‍ത്ത് മാതൃക കാട്ടിയ പിസി.
ഈ ഭീകരദേഹമാണ് ഇനി ഉമ്മന്‍ചാണ്ടിയെ ഒണ്ടാക്കാന്‍ പോണത്. ഒരു ഗതിയും പരഗതിയും പോലും കിട്ടാത്ത പിസി. ജനപക്ഷം അല്ല ഇങ്ങേര് സാത്താന്‍ പക്ഷമാണ്. ജനങ്ങളുടെ എതിര്‍പക്ഷം. പിസി ജോര്‍ജ് ഈ വക ഓലപാമ്ബൊക്കെ കാട്ടി ഇനി ഉമ്മന്‍ ചാണ്ടിയെന്ന മഹാനായ നേതാവിനെ വിരട്ടാമെന്ന് കരുതല്ലേ മോനേ.. പൂഞ്ഞാറിലെ ജനങ്ങളെ ഈ വക തട്ടിപ്പുകാട്ടി ഇനിയും വഞ്ചിക്കാമെന്നും കരുതേണ്ട. യുഡിഎഫിന്റെ ചുമരില്‍ ചാരി ഓസിനങ്ങ് ജയിക്കാന്‍ കഴിയാത്തതിന്റെ നീറ്റലാണ് താങ്കള്‍ക്കെന്നറിയാം.
താങ്കളാരന്ന് മലയാളികള്‍ക്കറിയാം. പിസി ജോര്‍ജ് എന്നാല്‍. Press Conference ജോര്‍ജ് എന്നാണല്ലോ ഇന്നത്തെ അര്‍ത്ഥം. ഒന്നുകൂടി ഓര്‍മ്മിപ്പിച്ചു കൊണ്ടു നിര്‍ത്തുന്നു. കളി ഇനി ഉമ്മന്‍ ചാണ്ടിയോട് വേണ്ടാ മോനെ ദിനേശാ. വിട്ടുകളി ഇത് വേറെലവലാണ്. ‘കേരള ജനതയുടെ തകര്‍ക്കുവാനാവാത്ത വിശ്വാസം..’ അതാണ് ഉമ്മന്‍ചാണ്ടി.
Post Your Comments