പിൻവാതിൽ നിയമനവുമായി ബന്ധപ്പെട്ട് പി എസ് സി ഉദ്യോഗാർത്ഥികൾ നടത്തിവരുന്ന സമരം അവസാനിച്ചു. നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്ന് ഒഴിവുകൾ നികത്തുമെന്ന സർക്കാർ ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. മന്ത്രി എ കെ ബാലനുമായി ഇതുസംബന്ധിച്ച് ഉദ്യോഗാർത്ഥികൾ ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ ഇതുമായി ബന്ധപ്പെട്ട് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് ഉദ്യോഗാർത്ഥികൾ സമരം അവസാനിപ്പിച്ചത്.
എൽ ജി എസ് ഉദ്യോഗാർത്ഥികളാണ് സമരം അവസാനിപ്പിച്ചത്.
Also Read:ബംഗാൾ ജനത ആർക്കൊപ്പം? മൂന്നക്കം മറികടന്ന് ബിജെപി, മമത വിയർക്കും; സര്‍വേ റിപ്പോർട്ട്
ജോലിസമയം ക്രമീകരിക്കാൻ ചർച്ചയായി. നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്ന് ഒഴിവുകൾ നികത്തും. നൈറ്റ് വാച്ച്മാൻ തസ്തികയിൽ ഇനിമുതൽ 8 മണിക്കൂർ ക്രമീകരിക്കുമെന്ന് മന്ത്രി അറിയിച്ചതായി സമരക്കാർ വ്യക്തമാക്കി. പിന്തുണച്ച സംഘടനകൾക്ക് നന്ദി അറിയിച്ച് ഉദ്യോഗാർത്ഥികൾ രംഗത്തെത്തി. അതേസമയം, സിപിഒ ഉദ്യോഗാർത്ഥിൾ നടത്തിവരുന്ന സമരം തുടരും. സമരം ശക്തമായി തന്നെ മുന്നോട്ട് കൊണ്ടുപോകാനാണ് ഇവരുടെ തീരുമാനം.
Post Your Comments