ലഗോസ്: നൈജീരിയയിൽ ഭീകരർ വീണ്ടും വിദ്യാർത്ഥികളെ തട്ടിക്കൊണ്ടു പോയി. വടക്കൻ നൈജീരിയയിലെ ബോർഡിംഗ് സ്‌കൂളിൽ നിന്നും 317 വിദ്യാർത്ഥിനികളെയാണ് തട്ടിക്കൊണ്ടു പോയത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ജൻഗേബേ ഗവൺമെന്റ് ഗേൾസ് ജൂനിയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥിനികളെയാണ് തട്ടിക്കൊണ്ടു പോയത്.
സംഫാറാ സ്റ്റേറ്റ് പോലീസ് വക്താവ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 10 നും 13 നും ഇടയ്ക്ക് പ്രായമായ വിദ്യാർത്ഥിനികളെയാണ് കാണാതായിരിക്കുന്നത്. സംഭവത്തിൽ പോലീസും , മിലിറ്ററി വിഭാഗവും അന്വേഷണം ആരംഭിച്ചു.
read also: എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യം ; ഭരണ തുടര്‍ച്ചയുണ്ടാകുമെന്നും കാനം രാജേന്ദ്രന്‍
സംഭവം പുറത്തറിഞ്ഞതോടെ വിദ്യാർഥിനികളുടെ മാതാപിതാക്കളുൾപ്പെടെ സ്കൂൾ പരിസരത്ത് തടിച്ചുകൂടി. രോഷാകുലരായ നാട്ടുകാർ സുരക്ഷാ ഉദ്യോഗസ്ഥരോട് തട്ടിക്കയറി. വാഹനങ്ങൾക്കു നേരെ കല്ലെറിഞ്ഞു. കല്ലേറിൽ ഒരു മാധ്യമപ്രവർത്തകന് പരുക്കേറ്റു.
Post Your Comments