Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndiaInternational

‘നിങ്ങൾ ഇന്ത്യക്കാരും ഞാൻ പാകിസ്ഥാനിയുമാണ്’; നിങ്ങൾ പാകിസ്ഥാനി നാടകങ്ങൾ കാണണം, ഞങ്ങൾ ക്രിക്കറ്റും, മലാല പറയുന്നു

ഇന്ത്യയും പാകിസ്ഥാനും നല്ല സുഹൃത്തുക്കളാകുന്നതാണ് തന്റെ സ്വപ്നമെന്ന് നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായ്. മനുഷ്യന്മാരെ തമ്മിൽ ഭിന്നിപ്പിച്ചിട്ട് എന്താണ് ലഭിക്കുന്നതെന്നും മലാല ചോദിക്കുന്നു. ജയ്‌പൂര്‍ സാഹിത്യോത്സവത്തിന്റെ അവസാന ദിവസം ‘I Am Malala: The Story of the Girl Who Stood Up for Education and was Shot by the Taliban’ എന്ന തന്റെ പുസ്തകത്തെപ്പറ്റി സംസാരിക്കവെയാണ് മലാല തന്റെ ഏറ്റവും വലിയ സ്വപ്നത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

അതിര്‍ത്തികളും ഭിന്നിപ്പും ഉണ്ടെന്ന പഴയ തത്വചിന്ത ഇനി പ്രവര്‍ത്തിക്കില്ലെന്നും ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അതാണ് തനിക്ക് കാണേണ്ടതെന്നും മലാല അഭിപ്രായപ്പെട്ടു. നിങ്ങള്‍ ഇന്ത്യക്കാരും ഞാന്‍ പാകിസ്ഥാനിയുമാണ്. ഇരുകൂട്ടരും നല്ലരീതിയിലാണ് കഴിയുന്നത്. അങ്ങനെയുളളപ്പോള്‍ നമുക്കിടയില്‍ വെറുപ്പ് സൃഷ്ടിക്കുന്നത് എന്തിനുവേണ്ടിയാണ്. മലാല ചോദിക്കുന്നു.

Also Read:എങ്ങനെയെങ്കിലും വോട്ട് പെട്ടി നിറച്ചേ മതിയാകൂ; ശിവ ഭഗവാന്റെ വേഷം കെട്ടി സിപിഎം, ഹിന്ദുത്വം ഉയർത്തിപ്പിടിക്കാൻ ആഹ്വാനം

അതിര്‍ത്തികള്‍, ഭിന്നതകള്‍, വിഭജനം, ജയിക്കല്‍.. എന്നൊക്കെയുള്ള പതംപറച്ചിൽ ഇനി വിലപോവില്ല. നാമെല്ലാം മനുഷ്യരാണ്. നമുക്ക് വേണ്ടത് സമാധാനമാണ്. ഇന്ത്യയും പാകിസ്താനും നല്ല സുഹൃത്തുക്കളാകണം. നമുക്ക് പരസ്പരം ഇരുരാജ്യങ്ങളിലേക്കും സഞ്ചരിക്കാന്‍ കഴിയണം. നിങ്ങള്‍ പാകിസ്ഥാനി നാടകങ്ങള്‍ കാണാന്‍ ആരംഭിക്കണം.. ഞങ്ങള്‍ക്ക് ബോളിവുഡ് സിനിമകള്‍ കാണാനും ക്രിക്കറ്റ് ആസ്വദിക്കാനും കഴിയണമെന്നും മലാല കൂട്ടിച്ചേര്‍ത്തു.

ഏത് രാജ്യത്താണെങ്കിലും ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കണം. അത് പാകിസ്ഥാനിലോ ഇന്ത്യയിലോ ആയിക്കോട്ടെ. ഈ പ്രശ്നം മതവുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും മലാല വ്യക്തമാക്കി. മലാലയുടെ വാക്കുകൾക്ക് സാഹിത്യോത്സവത്തിൽ വമ്പൻ കൈയ്യടിയായിരുന്നു ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button