ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തിലെ സിഖ് സൈനികരോട് ലഡാക്ക് അതിർത്തി ഉപേക്ഷിച്ച് ഡൽഹി അതിർത്തിയിലേയ്ക്ക് വരാൻ ആവശ്യപ്പെട്ട് ഖാലിസ്താൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസ്. എസ്എഫ്‌ജെ നേതാവ് ഗുർപത്‌വന്ത് സിംഗ് പന്നുവിന്റെ പുറത്തുവന്ന ശബ്ദ സന്ദേശത്തിലാണ് സൈനികരെ പ്രകോപിപ്പിക്കുന്ന തരതത്തിലുള്ള പ്രസ്താവനയുള്ളത്.
രാജ്യത്തെ വിവിധ ഏജൻസികൾ കഴിഞ്ഞ കുറേ വർഷങ്ങളായി അന്വേഷണം തുടരുന്നതിനിടെയാണ് പന്നു നിരന്തരമായി വിവാദ പ്രസ്താവനകൾ നടത്തുന്നത്. 1947ൽ ഉണ്ടായ തെറ്റ് ഇനി ആവർത്തിക്കരുതെന്നും ഇന്ത്യയുടെ പക്കൽ നിന്നും പഞ്ചാബിനെ മോചിപ്പിക്കണമെന്നും പന്നു ആഹ്വാനം ചെയ്തു. പഞ്ചാബിനെ സ്വതന്ത്രമാക്കിയ ശേഷം ഖാലിസ്താൻ രൂപീകരിക്കണമെന്നും പന്നു പറയുന്നുണ്ട്.
“Leave Ladakh Border & Come To Singhu Border”
“Liberate Punjab, Create Khalistan”
This is a snippet from another call last December where the UAPA designated terrorist Gurpatwant Singh Pannun tries to incite Sikh troops and foment trouble in India while sitting in the US. pic.twitter.com/c7tiolusAS
— Siddharth Zarabi (@szarabi) February 27, 2021
ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്താൻ സിഖ് സൈനികർ സിംഘു അതിർത്തിയിലേയ്ക്ക് എത്തണം. പഞ്ചാബിൽ സൈനികരുടെ കുടുംബങ്ങൾ കൊല്ലപ്പെടുകയാണെന്നും അതിനാൽ സിഖ് സൈനികർ ഇന്ത്യയ്ക്ക് വേണ്ടി പോരാടാൻ തയ്യാറാകില്ലെന്നും പന്നു ആരോപിച്ചു.
Post Your Comments