Latest NewsKeralaNews

‘വര്‍ഗ്ഗീയതയുടെ അളവുകോല്‍ പ്രകടിപ്പിച്ച പിണറായി ഭരണം’; മാറ്റത്തിനൊരുങ്ങി കേരളം

ഇരുമുന്നണികളെയും മറ്റി നിറുത്താന്‍, അഴിമതി ഇല്ലാത്ത ഭരണം കാഴ്ചവെക്കാന്‍ ബിജെപിയെ അധികാരത്തിലെത്തിക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

പുതുക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന മാതൃക കേരളത്തിലും പ്രാവര്‍ത്തികമാക്കാന്‍ ബി.ജെ.പിയെ അധികാരത്തിലേറ്റണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ബി ജെ.പിയുടെ വികസന യാത്രക്ക് ആമ്പല്ലൂരില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.

Read Also: ശബരിമല വിശ്വാസികള്‍ക്ക് മാത്രമല്ല രാഷ്ട്രീയക്കാര്‍ക്കും നിര്‍ണായകമായ വിഷയം

എന്നാൽ വിധവാ പെന്‍ഷന്‍ നല്‍കുന്നതില്‍ പോലും വര്‍ഗ്ഗീയതയുടെ അളവുകോല്‍ പ്രകടിപ്പിച്ച ഭരണമാണ് പിണറായി വിജയന്റെതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ആറു പതിറ്റാണ്ടായി ഇരു മുന്നണികളും കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇരുമുന്നണികളെയും മറ്റി നിറുത്താന്‍, അഴിമതി ഇല്ലാത്ത ഭരണം കാഴ്ചവെക്കാന്‍ ബിജെപിയെ അധികാരത്തിലെത്തിക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് എ.ജി രാജേഷ് അദ്ധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ, കെ.ജി. രമേശ്, പി.വി രാജന്‍, എ. നാഗേഷ്, സദാനന്ദന്‍ മാസ്റ്റര്‍, അഡ്വ. നിവേദിത, എം.എസ്. സമ്പൂര്‍ണ്ണ, സിന്ധുമോള്‍, രവികുമാര്‍ ഉപ്പത്ത്, അഡ്വ.എം.ആര്‍. മനോജ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വാദ്യമേളങ്ങളും പൂക്കാവടികളുമായാണ് ജാഥയെ സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button