രാജ്യത്ത് പെട്രോൾ, ഡീസൽ വില ദിനംപ്രതി വർദ്ധിക്കുകയാണ്. എണ്ണ വിപണന കമ്പനികളുടെ (ഒഎംസി) ഏറ്റവും പുതിയ ഇന്ധന വിലവർദ്ധനവിന് ശേഷമാണ് ഈ മാറ്റം. ഇന്ധനവില തുടർച്ചയായി വർദ്ധിക്കുന്നത് ജനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ഇത് മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയെ വ്യാപകമായി സ്വാധീനിക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ട്. പെട്രോൾ, ഡീസൽ വില വർദ്ധനവിനെ കുറിച്ച് അലമുറയിടുമ്പോൾ ഇത്തരക്കാർ മനഃപൂർവ്വം ചൂണ്ടിക്കാണിക്കുകയോ അഭിനന്ദിക്കുകയോ ചെയ്യാത്ത മറ്റ് ചില കാര്യങ്ങൾ ഉണ്ട്. അതെന്തൊക്കെയെന്ന് നോക്കാം:
1. 45 നിന്നും 35 ലേക്ക് പഞ്ചസാരയുടെ വില താഴ്ന്നു.
2. പയർവർഗ്ഗങ്ങൾക്ക് വില കുറഞ്ഞു. 125 ൽ നിന്നും 80 ലേക്കെത്തി.
3. ഇന്ത്യയിൽ ഒരു ബാഗ് സിമൻ്റിൻ്റെ വില എന്ന് പറയുന്നത് 250 രൂപയാണ്. നേപ്പാളിൽ ഇത് 600 ഉം ബംഗ്ലാദേശിൽ 500 ഉം ശ്രീലങ്കയിൽ 400 ഉം ആണ്.
4. 6 വർഷം മുമ്പ് 1000 കിലോമീറ്റർ ദൂരമുള്ള വിമാന യാത്രയുടെ നിരക്ക് 5000 രൂപയായിരുന്നു. 6 വർഷങ്ങൾക്കിപ്പുറം നോക്കിയാൽ ഇന്ന് ഇത് ഏകദേശം 3400 രൂപയാണ്.
5. തക്കാളിക്ക് കിലോയ്ക്ക് 100 രൂപയായപ്പോൾ തക്കാളിക്ക് തീ വിലയെന്ന് പറഞ്ഞ് അലമുറയിട്ടു. ഇന്ന് ഒരു കിലോ തക്കാളിക്ക് വെറും 20 രൂപയാണ്. ബാക്കിയുള്ള 80 രൂപയ്ക്ക് ഇന്ന് പെട്രോൾ അടിക്കാൻ സാധിക്കുന്നു.
6. 6 വർഷം മുൻപ് റെയിൽവേ സ്റ്റേഷനിലെ പടിക്കെട്ടുകൾ കയറിയിറങ്ങേണ്ടി വന്നിരുന്നു. ഇന്ന് എളുപ്പത്തിൽ ബുദ്ധിമുട്ടുകളില്ലാതെ പോകാൻ എസ്‌കലേറ്റർ നിലവിൽ വന്നു.
7. 6 വർഷം മുമ്പ് 6 സബ്സിഡി എൽപിജി സിലിണ്ടറുകൾ മാത്രമായിരുന്നു ലഭ്യമായിരുന്നത്. ഇന്ന് അത് 12 ആയി ഉയർന്നിരിക്കുന്നു.
Post Your Comments