Latest NewsNewsIndia

പ്രധാനമന്ത്രി പച്ചയായ മനുഷ്യൻ; രാഷ്ട്രീയപരമായ വിയോജിപ്പുകൾക്കിടയിലും മോദിയെ പുകഴ്ത്തി ഗുലാം നബി ആസാദ്

ജനങ്ങള്‍ നരേന്ദ്ര മോദിയില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊളളണം

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നവഴി മറക്കാത്തയാളാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ജമ്മു-കാശ്മീരിലെ ഗുജ്ജര്‍ സമുദായാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഗുലാം നബി ആസാദ് മോദിയെ പുകഴ്ത്തി സംസാരിച്ചത്. നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനുശേഷവും വളരെ അഭിമാനത്തോടെയാണ് ചായക്കച്ചവടക്കാരനായിരുന്നെന്ന് (ചായ്‌വാല) സ്വയം പരിചയപ്പെടുത്തുന്നതെന്നു ഗുലാം നബി ആസാദ് പറഞ്ഞു.

”ജനങ്ങള്‍ നരേന്ദ്ര മോദിയില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊളളണം. അദ്ദേഹം വന്നവഴിമറക്കാത്തയാളാണ്. പ്രധാനമന്ത്രിയായതിനുശേഷവും വളരെ അഭിമാനത്തോടെയാണ് ചായക്കച്ചവടക്കാരനായിരുന്നെന്ന് സ്വയം പരിചയപ്പെടുത്തുന്നത്. മോദിയുമായി രാഷ്ട്രീയ പരമായി വളരെയധികം വിയോജിപ്പുകളുണ്ടെന്നും പ്രധാനമന്ത്രി ഒരു പച്ചയായമനുഷ്യനാണെന്നും” ഗുലാം നബി ആസാദ് ചടങ്ങിൽ പറഞ്ഞു.

read also:ലീഗ് ഭീകരവാദത്തിനു പിന്തുണ നല്‍കുന്ന പാര്‍ട്ടി ; ആശയപരമായി യോജിക്കണമെങ്കില്‍ പുതിയ പാര്‍ട്ടിയാകണമെന്ന് വി.മുരളീധരന്‍

ഗുലാം നബി ആസാദിന്റെ രാജ്യസഭാംഗമെന്ന കാലാവധി അവസാനിക്കുന്ന ദിവസം നരേന്ദ്ര മോദി വികാരാധീനയായി വിതുമ്പുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ആസാദിന് വിടനല്‍കിക്കൊണ്ട് നടത്തിയ 13 മിനിട്ട് നീണ്ടുനിന്ന പ്രസംഗത്തില്‍ 2007ലെ ഭീകരവാദ അക്രമത്തില്‍ കശ്മീരില്‍ അകപ്പെട്ട ഗുജറാത്ത് സ്വദേശികളെ മടക്കിക്കൊണ്ടുവരുന്നതിന് ആസാദ് നല്‍കിയ സഹായങ്ങളേക്കുറിച്ച്‌ വിശദീകരിച്ച നരേന്ദ്ര മോദി പലപ്പോഴും വിതുമ്പിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button