Latest NewsIndiaNewsCrime

സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി,യുവതിയുടെ ലക്ഷങ്ങൾ തട്ടിയ മുൻ കാമുകൻ അറസ്റ്റിൽ

മുംബൈ: സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ 33 ലക്ഷം രൂപ തട്ടിയെടുത്ത മുന്‍ കാമുകന്‍ പോലീസ് പിടിയിൽ. കല്യാണം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് 37കാരിയുമായി ഇയാൾ അടുത്തത്. ഹോട്ടല്‍ തുടങ്ങാൻ പണം നല്‍കണമെന്ന് യുവാവ് നിരന്തരം ആവശ്യപ്പെട്ടതായി യുവതിയുടെ പരാതിയില്‍ വ്യക്തമാകുന്നു.

നാഗ്പൂരിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. രണ്ടു വര്‍ഷത്തിനിടെ ഭീഷണിപ്പെടുത്തി 33 ലക്ഷം രൂപ തട്ടിയെടുത്തിയെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. തന്റെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം പ്രതി തട്ടിയത്. പ്രതിയെ ഉത്തരാഖണ്ഡില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഉത്തരാഖണ്ഡില്‍ ഹോട്ടല്‍ മാനേജരായി ജോലി ചെയ്യുന്ന പങ്കജാണ് അറസ്റ്റിൽ ആയിരിക്കുന്നത്. കുറ്റകൃത്യത്തില്‍ പങ്കാളിയായ യുവാവിന്റെ ഭാര്യയും പിടിയിലായിട്ടുണ്ട്.

2017ലാണ് ഇരുവരും ആദ്യം കാണുന്നത്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് നാഗ്പൂരില്‍ യുവാവ് ജോലി ചെയ്യുന്ന ഹോട്ടലില്‍ എത്തിയപ്പോഴാണ് ഇരുവരും ആദ്യമായി കണ്ടത്. തുടര്‍ന്ന് പരസ്പരം ഇവർ അടുത്തു. അതിനിടെയാണ് വിവാഹം ചെയ്യാമെന്ന് യുവാവ് 37കാരിക്ക് വാഗ്ദാനം നല്കുകയുണ്ടായത്. വിവാഹിതനാണ് എന്ന കാര്യം മറച്ചുവെച്ചായിരുന്നു യുവാവിന്റെ വിവാഹ വാഗ്ദാനം. തുടര്‍ന്ന് ഹോട്ടല്‍ തുടങ്ങാന്‍ നിരന്തരം പണം ആവശ്യപ്പെടാന്‍ ആരംഭിക്കുകയുണ്ടായി. വിവാഹ വാഗ്ദാനം യുവാവ് അവഗണിക്കാന്‍ ആരംഭിച്ചതായി യുവതിയുടെ പരാതിയില്‍ വ്യക്തമാകുന്നു.

നിരന്തരം പണം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ യുവതി പങ്കജുമായി വഴക്കിടാന്‍ ആരംഭിച്ചു. ഇതില്‍ കുപിതനായ യുവാവ് സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതായി യുവതിയുടെ പരാതിയില്‍ വ്യക്തമാകുന്നു. ഇതില്‍ ഭയന്ന് തന്റെ സമ്പാദ്യമായ 11 ലക്ഷം രൂപ കൈമാറി. വീണ്ടും ഭീഷണി തുടര്‍ന്നതോടെ കടം വാങ്ങി 20 ലക്ഷം രൂപ യുവതി പ്രതിക്ക് നൽകി. അതിനിടെ അമ്മയ്ക്ക് സുഖമില്ല എന്ന വ്യാജേന രണ്ടു ലക്ഷം രൂപ അടക്കം വാങ്ങി കൊണ്ടുപോയതായും പരാതിയില്‍ യുവതി പറയുന്നു.

നാഗ്പൂരിലെ ബിസിനസ് പദ്ധതി പരാജയപ്പെട്ടതോടെ യുവാവ് ഉത്തരാഖണ്ഡിലേക്ക് കടക്കുകയുണ്ടായി. കൊടുത്ത പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button