Latest NewsNewsIndia

ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെ തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണം; ഗുരുതര പരിക്കേറ്റ മാതാവ് തീവ്ര പരിചരണ വിഭാഗത്തില്‍

ബിജെപി പ്രവര്‍ത്തകനാണോയെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദിച്ചത്

ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെ തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണം. ബംഗാളിലെ ഡുംഡം നഗരത്തിലെ നിംതയിലാണ് സംഭവം. ബിജെപി പ്രവർത്തകൻ മസുംദാറിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത് . ആക്രമണത്തിൽ മസുംദാറിന്റെ മാതാവിനു തലയ്ക്ക് ഗുരുതമായി പരിക്കേറ്റു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് മാതാവ്.

പുലര്‍ച്ചെ ഒന്നരയോടെയാണ് ആക്രമണം നടന്നത്. വീട്ടിനുള്ളില്‍ തൃണമൂല്‍ ഗുണ്ടകള്‍ അതിക്രമിച്ചു കയറി തോക്ക് കൊണ്ട് മർദ്ദിക്കുകയായിരുന്നു. ബിജെപി പ്രവര്‍ത്തകനാണോയെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദിച്ചത് . പുറത്ത് മറ്റ് തൃണമൂല്‍ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നതായും മസുംദാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button