രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രചാരണം ശക്തമാക്കാൻ അമിത് ഷാ ഇന്ന് തമിഴ്‌നാട്ടിൽ. ബോംബ് ഭീഷണി നിലനിന്നിരുന്നതിനാൽ ചെന്നൈ വിമാനത്താവളത്തിൽ കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.
അമിത് ഷാ എത്തുന്നതിന് മണിക്കൂറുകൾ മുൻപാണ് ഫോണിലൂടെ അജ്ഞാത ബോംബ് ഭീഷണി സന്ദേശമെത്തിയത്. മാർച്ച് ഒന്നിന് ചെന്നൈ, കൊച്ചി വിമാനത്താവളങ്ങളിൽ ബോംബ് സ്ഥാപിക്കുമെന്നായിരുന്നു ഭീഷണി. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സന്ദേശമെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം, പുലർച്ചെ ചെന്നൈ വിമാനത്താവളത്തിലെത്തിയ അമിത് ഷായെ പാർട്ടി പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു. തമിഴ്‌നാട്ടിൽ കരുണാനിധിയും ജയ ലളിതയും അന്തരിച്ചശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകത കൂടി ഇക്കുറിയുണ്ട്. 234 അംഗ നിയമസഭയിലേക്ക് ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ് നടക്കുക.
Post Your Comments