എറണാകുളം: നവകേരള സദസ്സിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി സന്ദേശമയച്ച യുവാവ് അറസ്റ്റിൽ. നഗരൂർ നന്ദായ് വനം സ്വദേശി വൈശാഖ് (25) ആണ് നഗരൂർ പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി 8 മണിയോടെ കേരള പൊലീസിന്റെ എമർജൻസി നമ്പരായ 112 ലേക്കാണ് ഭീഷണി എത്തിയത്.
9961725185 എന്ന മൊബൈൽ നമ്പരിൽ നിന്നും 2 കോൾ ERSS കൺട്രോളിൻ്റെ 112 എന്ന എമർജൻസി നമ്പറിൽ ലഭിക്കുകയായിരുന്നു. ഫോൺ നമ്പരിലെ വിലാസം കണ്ടെത്തി ഭീഷണി സന്ദേശം നൽകിയ യുവാവിനെ പിടികൂടുകയായിരുന്നു.
അതേസമയം നവകേരള സദസ് ഇന്ന് തൃശൂരിൽ. മുഖ്യമന്ത്രിയും മന്ത്രിമാരും ഡിസംബർ ഏഴ് വരെയാണ് തൃശൂർ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തുക. ഇന്ന് അത്താണി കിലയിൽ രാവിലെ ഒമ്പതിന് പ്രഭാത സദസ് നടക്കും. തുടർന്ന് 11ന് ചെറുത്തുരുത്തി ജി.എച്ച്.എസ്.എസ് മൈതാനത്ത് മണ്ഡലം സദസ്.
വൈകിട്ട് മൂന്നിന് വടക്കാഞ്ചേരി മണ്ഡലം സദസ് എം.ജി.കാവ് ഹെൽത്ത് യൂണിവേഴ്സിറ്റി ഒ.പി ഗ്രൗണ്ടിലും 4.30ന് കുന്നംകുളം മണ്ഡലം സദസ് ചെറുവത്തൂർ ഗ്രൗണ്ടിലും വൈകിട്ട് ആറിന് ഗുരുവായൂർ മണ്ഡലം ജനസദസ് ചാവക്കാട് ബസ് സ്റ്റാൻഡിലെ കൂട്ടുങ്ങൽ ചത്വരത്തിലും നടക്കും.
Post Your Comments