
കാനോ: നൈജീരിയയില്‍ 317 സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയി. വടക്കു പടിഞ്ഞാറന്‍ നൈജീരിയയിലെ സംഫാര സംസ്ഥാനത്തിലുള്ള ജാംഗെബെ എന്ന ഗ്രാമ പ്രദേശത്തെ ഹോസ്റ്റലിൽ ആണ് സംഭവം. ആയുധധാരികളായ അക്രമിസംഘം ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയാണ് കുട്ടികളെ കടത്തിക്കൊണ്ടു പോയിരിക്കുന്നത്. ഗവണ്മെന്റ് ഗേള്‍സ് സയന്‍സ് സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളാണ് അക്രമികളുടെ പിടിയിൽ.
സൈന്യവും പൊലീസുമടക്കമുള്ളവര്‍ കുട്ടികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. അര്‍ധ രാത്രി ഒരു മണിയോടെയാണ് സംഭവം. പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന നിരവധി ക്രിമിനല്‍ സംഘങ്ങള്‍ നൈജീരിയയിലുണ്ട്. മോചന ദ്രവ്യം, ബലാത്സംഗം, കവര്‍ച്ച തുടങ്ങി നിരവധി ലക്ഷ്യങ്ങളുമായാണ് സംഘം നീക്കം നടത്തുന്നത്. നേരത്തെയും ഇത്തരത്തില്‍ നിരവധി തട്ടിക്കൊണ്ടു പോകലുകള്‍ നൈജീരിയയി നടക്കുന്നുണ്ട്
Post Your Comments