ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ആദർശ് നഗർ മേഖലയിൽ മോഷണശ്രമം ചെറുക്കുന്നതിനിടെ 25കാരിക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി ഒമ്പതരയോടെ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങി വരുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായിരിക്കുന്നത്. യുവതിയുടെ കുഞ്ഞും കൂടെയുണ്ടായിരുന്നു. കുത്തിയ ശേഷം മോഷ്ടാവ് സ്ഥലത്ത് നിന്നും മുങ്ങി.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അതിൽ രണ്ടു സ്ത്രീകൾ നടന്നുവരുന്നതിെൻറയും പിന്നിൽ ഒരാൾ പിന്തുടരുന്നതിെൻറയും ദൃശ്യങ്ങൾ കാണാനായി സാധിക്കും. മാല പിടിച്ചു പറിക്കാൻ ശ്രമിക്കുന്നതിനിടെ തടുത്ത യുവതിയുടെ കൈയിൽനിന്നും കുഞ്ഞ് തെറിച്ചുവീണു. മോഷ്ടാവ് പിന്തിരിഞ്ഞ് ഓടുന്നതിനിടെ കൂടെയുള്ള സ്ത്രീയും യുവതിയും തടയാൻ ശ്രമിച്ചപ്പോൾ കുത്തുകയായിരുന്നു ഉണ്ടായത്.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി സാധിച്ചില്ല. ആദർശ് നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്കുവേണ്ടി അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.
Post Your Comments