Latest NewsKeralaIndiaNews

മോദി സർക്കാർ ഇടപെട്ടു; വർഷങ്ങളായുള്ള കാത്തിരിപ്പിന് അവസാനം, ഗുരുവായൂരിന് ഇനി പുതിയ മുഖം

കാര്‍ പാര്‍ക്കിങ് കോംപ്ലക്‌സും ടൂറിസം അമ്‌നിറ്റി സെന്ററും നാടിന് സമര്‍പ്പിച്ചു

ഗുരുവായൂരിലെ ജനങ്ങളുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് അവസാനം. കേന്ദ്ര സർക്കാരിൻ്റെ ഇടപെടലിനെ തുടർന്ന് ഗുരുവായൂരിലെ ജനങ്ങൾക്ക് ആശ്വാസമേകുന്ന പദ്ധതികൾക്ക് തുടക്കം. കേന്ദ്ര സര്‍ക്കാരിന്റെ പ്രസാദ് പദ്ധതി, ക്ഷേത്ര നഗരിയായ ഗുരുവായൂരിന്റെ വികസനത്തിന് കാരണമാകുന്നു.

Also Read:ക്രൈസ്തവ വിഭാഗങ്ങളോട് പാണക്കാട് കുടുംബത്തിന് എന്നും ആദരവും സ്‌നേഹവും; ഹാഗിയ സോഫിയ തെറ്റിദ്ധരിക്കപ്പെട്ടു: ശിഹാബ് തങ്ങൾ

ഗുരുവായൂരിലെ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് കോംപ്ലക്‌സും ടൂറിസം അമ്‌നിറ്റി സെന്ററും കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേല്‍ നാടിന് സമര്‍പ്പിച്ചു. പ്രസാദ് പദ്ധതിയില്‍ സംസ്ഥാന ടൂറിസം വകുപ്പും ഗുരുവായൂര്‍ നഗരസഭയും ദേവസ്വവും ചേര്‍ന്നാണ് ഇവ നിര്‍മിച്ചത്. വര്‍ഷത്തില്‍ നാല് കോടിയിലധികം തീര്‍ത്ഥാടകര്‍ എത്തുന്ന ക്ഷേത്ര നഗരിയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ ഇവ നേട്ടമായി മാറുമെന്ന് തന്നെയാണ് സൂചനകൾ.

46.14 കോടിയുടെ നാലോളം പദ്ധതികളാണ് ഗുരുവായൂരില്‍ നടത്തുന്നത്. 23.6 കോടി രൂപമുടക്കി മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് കോംപ്ലക്‌സ് നിര്‍മിച്ചത് വർഷങ്ങളായി ഗതാഗത കുരുക്കിൽ അകപ്പെട്ട ജനങ്ങൾക്ക് ആശ്വാസമായിരിക്കുകയാണ്. ഒരേസമയം 700 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. ബസ് സ്റ്റാന്‍ഡിനോടും റെയില്‍വേ സ്റ്റേഷനോടും ചേര്‍ന്ന് വിശ്രമകേന്ദ്രങ്ങള്‍ ഒരുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button