Latest NewsIndiaNews

തമിഴ്‌നാട്ടിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു; കമൽഹാസനൊപ്പം ചേർന്ന് നടൻ ശരത്കുമാർ

മക്കൾ നീതി മയ്യം ഓഫിസിലെത്തി കമൽഹാസനെ കണ്ടാണ് ശരത് കുമാർ തീരുമാനം അറിയിച്ചത്

നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ശക്തമായ രാഷ്ട്രീയ നീക്കങ്ങൾക്ക് വേദിയായി തമിഴ്‌നാട്. വരുന്ന തെരഞ്ഞടുപ്പിൽ നടൻ കമൽഹാസന്റെ മക്കൾ നീതി മയ്യത്തിനൊപ്പം ചേരുന്നതായി നടൻ ശരത് കുമാറിന്റെ അഖിലേന്ത്യ സമത്വ മക്കൾ കക്ഷി പ്രഖ്യാപിച്ചു.

ഇന്നു രാവിലെ മക്കൾ നീതി മയ്യം ഓഫിസിലെത്തി കമൽഹാസനെ കണ്ടാണ് ശരത് കുമാർ തീരുമാനം അറിയിച്ചത്. മുൻപ് എൻ.ഡി.എയുടെ ഭാഗമായിരുന്ന ശരത് കുമാർ, എൻ.ഡി.എ. വിട്ടാണ് മക്കൾ നീതി മയ്യത്തിനൊപ്പം ചേർന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും സീറ്റ് വിഭജന ചർച്ചയ്ക്ക് വിളിക്കാതിരുന്നതാണ് എൻ.ഡി.എ വിടാൻ കാരണമെന്നും ശരത് കുമാർ പറഞ്ഞു.

ശരത് കുമാറിന് പുറമേ ഡി.എം.കെ. നേതാവും എം.എൽ.എയുമായിരുന്ന പഴ കറുപ്പയ്യയും സന്നദ്ധ സംഘടന സട്ട പഞ്ചായത്തും മക്കൾ നീതിമയ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button