പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഭാരതീയ മത്സ്യ പ്രവർത്തകസംഘം സംസ്ഥാന സമിതി. മത്സ്യ ലഭ്യതക്കുറവു മൂലം ദുരിതം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നതാണ് അടിയ്ക്കടിയുള്ള ഡീസലിന്റെ വിലക്കയറ്റം. വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്നും യോഗം വ്യക്തമാക്കി.
സാമ്പത്തിക ബാധ്യത നേരിടുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന് ഇന്ധന വിലവർദ്ധനവ് താങ്ങാവുന്നന്നതിലുമപ്പുറമാണ്. ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിക്ക് 5000 കോടി രൂപയുടെ കരാർ നൽകി മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച ഫിഷറീസ് വകുപ്പ് മന്ത്രി കെ. മേഴ്സിക്കുട്ടിയമ്മ രാജിവയ്ക്കണം. ഇതിന്റെ ഭാഗമായി മാർച്ച് മൂന്നിന് സംസ്ഥാനത്തെ മത്സ്യഭവനുകൾ, ഡിഡി ഓഫിസുകൾക്ക് മുമ്പിൽ വിവിധ സമര പരിപാടികൾ സംഘടിപ്പിയ്ക്കാനും യോഗത്തിൽ തീരുമാനമായി.
Post Your Comments