പാലക്കാട് : ജില്ലയില്‍ ഇന്ന് 115 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 52 പേരാണ്. ഉറവിടം അറിയാതെ രോഗം ബാധിച്ച 60 പേര്‍, ഇതര സംസ്ഥാനത്ത് നിന്നും വന്ന 2 പേർ, ഒരു ആരോഗ്യപ്രവർത്തകൻ എന്നിവര്‍ ഉള്‍പ്പെടും. 160 പേര്‍ രോഗമുക്തി നേടിയതായി അധികൃതര്‍ അറിയിച്ചു.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2045 ആയി ഉയർന്നു. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, പത്തനംതിട്ട, കണ്ണൂർ, വയനാട്, ഇടുക്കി ജില്ലകളിലും, 4 പേർ കാസർഗോഡ്, 6 പേർ ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും, 9 പേർ കോഴിക്കോട്, 27 പേർ തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും, 15 പേർ എറണാകുളം ജില്ലയിലും ചികിത്സയിലുണ്ട്.
Post Your Comments