വനിത ദിനത്തിന് മുന്നോടിയായി സ്ത്രീ ശക്തി വിളിച്ചോതുന്ന പരസ്യ ചിത്രവുമായി പ്രശസ്ത പ്രെഗ്‌നൻസി കിറ്റ് ബ്രാൻഡായ പ്രഗാ ന്യൂസ്. സ്ത്രീകളുടെ വന്ധ്യതയെ കുറിച്ച് സമൂഹത്തിൽ പരക്കുന്ന തെറ്റായ ചിന്തകളെ ശക്തമായി ചോദ്യം ചെയ്യുന്ന പരസ്യ ചിത്രത്തിന് യൂട്യൂബിൽ ഇതിനോടകം വൻ ഹിറ്റായി മാറിക്കഴിഞ്ഞു.
ഇന്ത്യൻ സമൂഹത്തിൽ വന്ധ്യത മൂലം ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന വിഷമതകളും അത് അവളെ ഏതെല്ലാം തരത്തിൽ ബാധിക്കുന്നുവെന്നുമാണ് പരസ്യ ചിത്രത്തിലൂടെ വ്യക്തമാക്കുന്നത്.
വന്ധ്യതയുടെ ചങ്ങല തകർത്തെറിയണമെന്നും മറയ്ക്കപ്പെടേണ്ടതോ രഹസ്യമായി വയ്‌ക്കേണ്ടതോ അല്ലെന്നും പരസ്യ ചിത്രത്തിൽ പറയുന്നു. പ്രസവിച്ചാവും ഇല്ലെങ്കിലും ഓരോ സ്ത്രീയും അവരുടേതായ അർത്ഥത്തിൽ പൂർണയാണെന്ന് പ്രശസ്ത പ്രെഗ്‌നൻസി കിറ്റ് ബ്രാൻഡായ പ്രഗാ ന്യൂസ് പരസ്യ ചിത്രത്തിലൂടെ പറയുന്നു. #ShecompleteInHerself എന്നൊരു ഹാഷ്ടാഗും പരസ്യ ചിത്രത്തിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്.
മോന സിങ് എന്ന നടിയാണ് പരസ്യ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുടുംബത്തിലെ മൂത്ത മരുമകളായ മോന സിംങിന് കുട്ടികളില്ലാതിരിക്കുന്ന സാഹചര്യത്തിൽ ഇളയ മരുമകൾ ഗർഭിണിയാകുകയും ആ സന്തോഷത്തിൽ പങ്കു ചോരുമ്പോഴും കുട്ടികളില്ലെന്ന വിഷമം മോന സിംങിനെ അലട്ടുകയും ചെയ്യുന്നു. എന്നാൽ അവരുടെ വിഷാദം ഇളയ മരുമകൾ മനസിലാക്കുകയും ഒരു സ്ത്രീ കുടുംബത്തിൽ എത്രത്തോളം പ്രാധാന്യം അർഹിക്കുന്നവളാണെന്ന് മനസിലാക്കുന്നതുമാണ് പരസ്യ ചിത്രം.
Post Your Comments