COVID 19Latest NewsNewsIndia

മഹാരാഷ്ട്രയില്‍ ഇന്ന് 8,623 പേര്‍ക്ക് കോവിഡ് ബാധ

മുംബൈ: കൊറോണ വൈറസിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ ഇന്ന് 8,623 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 3,648 പേരാണ് രോഗമുക്തരായത്. 51 കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

21,46,777 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. 20,20,951 പേര്‍ രോഗമുക്തരായി. 52,092 പേര്‍ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. 72,530 പേര്‍ ചികിത്സയിലാണ് ഉള്ളത്.

എന്നാൽ അതേസമയം കൊറോണ വൈറസ് വ്യാപനത്തില്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന കേരളത്തില്‍ ഇന്ന് 3792 പേര്‍ക്ക് കൂടി രോഗം ബാധിച്ചിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,710 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4650 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button