പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഉറക്കമില്ലായ്മ. ചിലപ്പോൾ എത്ര നേരത്തെ കിടന്നാലും, എത്ര താമസിച്ച് കിടന്നാലും ഉറങ്ങാൻ പറ്റാതെ വരുന്നവരുണ്ട്. തിരിഞ്ഞും മറിഞ്ഞും കിടക്കുന്നവരുണ്ട്. ഒരുപാട് ക്ഷീണമുണ്ടെങ്കിൽ പോലും ഉറങ്ങാൻ കിടന്നാൽ പിന്നെ ഉറക്കം വരില്ല. അങ്ങനെയുള്ള അവസ്ഥയിലൂടെ കടന്നുപോകുന്നവരാണ് കൂടുതൽ പേരും.
ഇത്തരത്തിൽ ഉറക്കം കിട്ടാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കൊരു ബ്രീത്തിംഗ് ടെക്നിക് പറഞ്ഞ് തരികയാണ് അരിസോണ സർവകലാശാലയിലെ ഇന്റഗ്രേറ്റീവ് മെഡിസിൻ വിഭാഗം വിദഗ്ദൻ ഡോ ആൻഡ്രൂ വെയിൽ. ഉറക്കമില്ല എന്ന നിരാശയിൽ നിന്ന് സുഖമായി ഉറങ്ങാൻ പാകത്തിലുള്ള ശ്വസനപ്രക്രിയയാണ് ഇദ്ദേഹം കണ്ടെത്തിയിരിക്കുന്നത്. 4 – 7- 8 എന്ന് പറയുമ്പോഴേക്കും ഉറക്കം ഇങ്ങെത്തുമെന്നാണ് ഇദ്ദേഹം പറയുന്നത്. ഏറ്റവും നല്ല, എളുപ്പമുള്ള, ഉറക്കം വരാനുള്ള വഴിയാണ് ഇതെന്നാണ് അദ്ദേഹം പറയുന്നത്.
Also Read:മൂത്ത മകളുടെ ചികിത്സയ്ക്ക് വേണ്ടി ഇളയ മകളെ വില്‍ക്കേണ്ടി വന്ന ഹതഭാഗ്യരായ മാതാപിതാക്കള്‍
4 – 7 – 8 മെത്തേഡ് അഥവാ റിലാക്സിംഗ് ബ്രീത്ത് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് പ്രയോഗത്തിൽ വരുത്തുന്നതോടെ ഒരു മിനിറ്റ് കൊണ്ട് ആളുകൾക്ക് ഉറങ്ങാൻ കഴിയും. ധ്യാന സമയത്ത് ഇന്ത്യൻ യോഗികൾ ഉപയോഗിക്കുന്ന രീതിയാണ് ഇത്. അമിത സമ്മർദ്ദമുള്ള മനസിനെ ശാന്തമാക്കാനും ഉത്കണ്ഠയെയും ആസക്തിയെയും നിയന്ത്രിക്കാനും ഇത് സഹായിക്കും. ഹൃദയമിടിപ്പ് മന്ദഗതിയിലാക്കാൻ സാധിക്കും. അർദ്ധരാത്രിയിൽ ഉറക്കമുണർന്നാൽ ഉറക്കത്തിലേക്ക് മടങ്ങുന്നതിനുള്ള ഏറ്റവും മികച്ച മാർഗം കൂടെയാണിത്.
മൂക്കിലൂടെ നാലു സെക്കൻഡ് നേരം ശ്വസിക്കുക. തുടർന്ന് ഏഴു സെക്കൻഡ് നേരം ശ്വാസം പിടിച്ചു വെക്കുക. അതിനുശേഷം എട്ടു സെക്കൻഡ് നേരമെടുത്ത് ശ്വാസം പുറത്തേക്ക് കളയുക. നിങ്ങൾ മടുക്കുന്നതു വരെ ഇത് ആവർത്തിക്കുക. ആഴ്ചകളും മാസങ്ങളും കഴിയുന്നതോടെ നിങ്ങൾക്ക് ആവശ്യമായ മാറ്റം പ്രകടമാകും. ഒരു ദിവസം 2 നേരമെങ്കിലും ഇത് നിർബന്ധമായും ചെയ്തിരിക്കണം.
Post Your Comments