![](/wp-content/uploads/2021/02/vaccine-4.jpg)
ന്യൂഡൽഹി : സ്വകാര്യ ആശുപത്രികളിലെ കോവിഡ് വാക്‌സിൻ നിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനമായി. സ്വകാര്യ ആശുപത്രികൾ ഒരു ഡോസിന് 250 രൂപ നിരക്കിൽ വാക്‌സിൻ നൽകുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ആശുപത്രികളിലെ സേവന നിരക്കായ 100 രൂപ അടക്കമാണിത്. സർക്കാർ കേന്ദ്രങ്ങളിൽ കുത്തിവെപ്പ് സൗജന്യമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read Also : പതിനാല് ഇനം സാധനങ്ങളുമായി വിഷു-ഈസ്റ്റര്‍ സ്‌പെഷ്യൽ കിറ്റുമായി സർക്കാർ
സ്വകാര്യ ആശുപത്രിയിൽ നിന്നും വാക്‌സിൻ സ്വീകരിക്കുന്നവർ 150 രൂപ കൊറോണ വാക്‌സിനും 100 രൂപ സർവ്വീസ് ചാർജുമായി മൊത്തം 250 രൂപയാണ് നൽകേണ്ടത്. വാക്‌സിൻ നിർമ്മാതാക്കളുമായും സ്വകാര്യ ആശുപത്രികളുമായി ചർച്ച നടത്തിയ ശേഷമാണ് നിരക്ക് തീരുമാനിച്ചത്.
മൂന്നാം ഘട്ട കൊറോണ വാക്സിനേഷൻ രാജ്യത്ത് ആരംഭിക്കാനിരിക്കെയാണ് സ്വകാര്യ ആശുപത്രികളിലെ വാക്സിൻ നിരക്ക് സംബന്ധിച്ച് ധാരണയായത്.
Post Your Comments