KeralaLatest NewsNews

കൊവിഡ് വാക്‌സിന് സ്വകാര്യ ആശുപത്രികളിൽ 250 രൂപയ്ക്ക് ലഭ്യമായേക്കുമെന്ന് സൂചന

സർക്കാർ ആശുപത്രികളിൽ വാക്സിൻ സൗജ്യനിരക്കിലാണ് രാജ്യത്തുടനീളം ലഭ്യമാക്കുക

രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷൻ തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ 250 രൂപയാക്കാൻ ആലോചന. ഇതു സംബന്ധിച്ച തീരുമാനം കേന്ദ്ര ആരോഗ്യമന്ത്രാലയം ഉടൻ പുറത്തുവിടും. സർക്കാർ ആശുപത്രികളിൽ വാക്സിൻ സൗജ്യനിരക്കിലാണ് രാജ്യത്തുടനീളം ലഭ്യമാക്കുക.

അതേസമയം, കേരളത്തിൽ വാക്സിൻ പൂർണമായും സൗജന്യമായിരിക്കുമെന്ന് നേരത്തെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ സ്വകാര്യ ആശുപത്രികളിൽ വാക്‌സിന് പണം നൽകണമെന്ന് കേന്ദ്ര സർക്കാർ അറിയിച്ച ശേഷം സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ പ്രതികരണമറിയിച്ചിട്ടില്ല.

60 വയസ് കഴിഞ്ഞവർക്കും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ള 45-ന് മുകളിൽ പ്രായമുള്ളവർക്കുമാണ് രണ്ടാംഘട്ടത്തിൽ വാക്സിൻ ഉറപ്പാക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button