COVID 19Latest NewsKeralaNews

കോവിഡ് വാക്‌സിൻ ലഭിക്കാൻ എന്താണ് ചെയ്യേണ്ടത് ?, ആർക്കൊക്കെ വാക്സിൻ ലഭിക്കും ? ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം : മാർച്ച് ഒന്ന് മുതൽ മുതിർന്ന പൗരന്മാർക്ക് കോവിഡ് വാക്സിൻ ലഭ്യമായി തുടങ്ങും. അറുപത് വയസ്സിന് മുകളിലുള്ള എല്ലാവർക്കും 45 വയസ്സിന് മുകളിൽ പ്രായമുള്ള ഗുരുതര രോഗമുള്ളവർക്കും വാക്സിൻ ലഭിക്കും. 45 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ കാൻസർ ബാധിച്ചവർ ,വൃക്ക രോഗമുള്ളവർ ,ഹൃദ്രോഗമുള്ളവർ ,പ്രമേഹ രോഗികൾ ,അമിത രക്തസമ്മർദ്ദമുള്ളവർ എന്നിവരെയായിരിക്കും പരിഗണിക്കുക.

Read Also : ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ മഹാ മൃതുഞ്ജയ് ക്ഷേത്രം ഇന്ത്യയിൽ ; പ്രതിഷ്ഠ മഹോത്സവത്തിന് തുടക്കമായി

കോവിഡ് വാക്‌സിൻ ലഭിക്കാൻ എന്താണ് ചെയ്യേണ്ടത് ?

*രെജിസ്ട്രേഷന് ആദ്യമായി കോവിഡ് ആപ്പ് ഡൗൺലോഡ് ചെയ്യണം.

*നിങ്ങളുടെ മൊബൈൽ നമ്പറോ ആധാർ നമ്പറോ നൽകി രെജിസ്റ്റർ ചെയുക.

*ഒരു ഓടിപി ലഭിക്കും. ഇതുപയോഗിച്ച് അക്കൗണ്ട് തുടങ്ങുക

*ഒരു അക്കൗണ്ടിൽ തന്നെ കുടുംബാംഗങ്ങളുടെയും പേര് രജിസ്റ്റർ ചെയ്യാം

*വാക്‌സിനേഷൻ സെന്ററും ലഭ്യമായ ദിവസവും തിരഞ്ഞെടുക്കുക

*റഫറൻസ് ഐഡി സൂക്ഷിച്ചു വയ്ക്കുക. ഇതുപയോഗിച്ചാണ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വാങ്ങാൻ സാധിക്കുക.

*45 വയസ്സിന് മുകളിൽ പ്രായമുള്ള മറ്റ് അസുഖങ്ങൾ ഉള്ളവർ രജിസ്റ്റർ ചെയ്യുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടിവരും.

വാക്സിൻ കേന്ദ്രങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം ?

സർക്കാർ മേഖലയിലും സ്വകാര്യ ആശുപത്രികളിലും വാക്സിൻ സ്വീകരിക്കാൻ സംവിധാനമുണ്ട് . ഏത് കേന്ദ്രം സ്വീകരിക്കണമെന്നത് വ്യക്തികൾക്ക് തീരുമാനിക്കാം. ഇതിനായി 20,000 സ്വകാര്യ ആശുപതികളാണ് സജ്ജമാകുന്നത്. സർക്കാർ ആശുപതികളിൽ വാക്‌സിൻ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളിലെ ഫീസ് നിരക്ക് എത്രയെന്ന് കേന്ദ്രസർക്കാർ ഉടൻ അറിയിക്കും.

രാജ്യത്ത് എവിടെ നിന്ന് വേണമെങ്കിലും വാക്സിൻ സ്വീകരിക്കാം. തിരിച്ചറിയൽ കാർഡിനുള്ള സ്ഥലം തന്നെ വേണമെന്നില്ല. ഉദാഹരണത്തിന് കേരളത്തിലുള്ള ആൾക്ക് തമിഴ് നാട്ടിലോ കർണാടകത്തിലോ കുത്തിവയ്‌പ്പെടുക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button