ഗുവാഹത്തി : ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രം അസമിലെ ബർഹാം പൂർ പ്രദേശത്തെ നൗഗാവ് പുരാണി ഗോദാം ഗ്രാമത്തിൽ ഒരുങ്ങുന്നു . പരമശിവനെ പ്രധാന പ്രതിഷ്ഠയായിട്ടുള്ള മഹാ മൃതുഞ്ജയ് ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹോത്സവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവർ പങ്കെടുത്തു.
Read Also : കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി കൂടുതൽ സംസ്ഥാനങ്ങൾ
അസം ധനകാര്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ . പതിനഞ്ചാം നൂറ്റാണ്ടിലെ സാമൂഹ്യ-സാംസ്കാരിക പരിഷ്കർത്താവായ മൊഹാപുരസ് ശ്രീമന്ത ശങ്കർദേവിന്റെ ജന്മസ്ഥലത്താണ് ബൃഹത്തായ ക്ഷേത്രമൊരുങ്ങുന്നത്. അഞ്ഞൂറ് വർഷങ്ങൾക്ക് മുമ്പ് ശങ്കർദേവും മാധാദേവും നവ വൈഷ്ണവ പ്രസ്ഥാനം ആരംഭിക്കുകയും സംസ്ഥാനത്തുടനീളം ശങ്കർദേവും വൈഷ്ണവ സന്യാസിമഠങ്ങൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. നവ വൈഷ്ണവ പ്രസ്ഥാനത്തെ കിഴക്കൻ ഇന്ത്യയിലുടനീളം വ്യാപിപ്പിച്ചതും ശ്രീമന്ത ശങ്കർദേവാണ് .
136 അടി ഉയരമുള്ള ശിവലിംഗത്തിന്റെ ആകൃതിയിലുള്ള ക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയ ദേവനെയാണ് പ്രതിഷ്ഠിക്കുന്നത്. 250 ഓളം വൈദിക ശ്രേഷ്ഠർ പ്രതിഷ്ഠാ ചടങ്ങുകൾക്ക് അസമിലേക്ക് എത്തിയിരുന്നു.
Post Your Comments